മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫുഡ് വ്ളോഗർമാർ പുതിയ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുകയോ റെസിപികൾ പങ്കുവയ്ക്കുകയോ മാത്രമല്ല, ഭക്ഷണപ്രേമികളെ ആകർഷിക്കുന്നതിനായി വ്യത്യസ്തമായ പാചകപരീക്ഷണങ്ങളും വിചിത്രമായ വിഭവങ്ങളുമെല്ലാം ഇവർ വീഡിയോകളിൽ പരിചയപ്പെടുത്താറുണ്ട്.
ഇന്ന് സോഷ്യൽ മീഡിയയിലൂടെ എത്രയോ വീഡിയോകൾ നാം കണ്ടുപോകുന്നു. ഇവയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ തന്നെ വലിയൊരു വിഭാഗം വരും. ഫുഡ് വ്ളോഗർമാരുടെ വീഡിയോകളാണ് ഇവയിൽ ഏറിയ പങ്കും ഉൾപ്പെടുന്നത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫുഡ് വ്ളോഗർമാർ പുതിയ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുകയോ റെസിപികൾ പങ്കുവയ്ക്കുകയോ മാത്രമല്ല, ഭക്ഷണപ്രേമികളെ ആകർഷിക്കുന്നതിനായി വ്യത്യസ്തമായ പാചകപരീക്ഷണങ്ങളും വിചിത്രമായ വിഭവങ്ങളുമെല്ലാം ഇവർ വീഡിയോകളിൽ പരിചയപ്പെടുത്താറുണ്ട്.
ഇങ്ങനെ വരുന്ന പുതുമയുള്ള വീഡിയോകളിൽ പലതും പക്ഷേ സോഷ്യൽ മീഡിയയിൽ വിവാദമോ വിമർശനങ്ങളോ നേരിടാറുമുണ്ട് എന്നതാണ് സത്യം. ഉൾക്കൊള്ളാനാകാത്ത പരീക്ഷണങ്ങളാണിവയെന്നും ഇതൊന്നും കഴിക്കാൻ സാധിക്കില്ലെന്നും തന്നെയാണ് ഏറെയും വരുന്ന വിമർശനങ്ങൾ.
ഇത്തരത്തിൽ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടാറുള്ളൊരു വിഭാഗം വീഡിയോ ആണ് ഐസ്ക്രീമിലെ പരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുള്ളവ. 'ഐസ്ക്രീമിൽ ഇത്രയും പരീക്ഷണങ്ങൾ നടത്താൻ സാധിക്കുമോ' എന്ന് സംശയിക്കുന്നത് മുതൽ 'ഐസ്ക്രീമിനോടുള്ള സകല ഇഷ്ടവും പോയി' എന്നുവരെ ഈ വീഡിയോകൾ കണ്ട് ഐസ്ക്രീം പ്രേമികൾ പറയാറുണ്ട്.
സമാനമായ രീതിയിൽ ഐസ്ക്രീം കൊണ്ട് പക്കാവട ചെയ്യുന്നൊരു സ്ട്രീറ്റ് ഫുഡ് കച്ചവട വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഐസ്ക്രീം മാവിൽ മുക്കി ബ്രഡ് ക്രംപ്സ് കൊണ്ട് മൂടി എണ്ണയിൽ വറുത്തെടുക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
ഒറ്റനോട്ടത്തിൽ കണ്ടാൽ ആകർഷകമായി തോന്നാം. എന്നാൽ എന്താണ് വിഭവമെന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. സംഗതി കേരളം അടക്കം പലയിടങ്ങളിലും ഇതിനോടകം തന്നെ പ്രചാരത്തിൽ വന്നിട്ടുള്ള വിഭവമാണ് ഐസ്ക്രീം പക്കാവട. ഐസ്ക്രീമിൽ സാധാരണ കാണാറുള്ള 'വിചിത്രമായ' പരീക്ഷണങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ ഇത് അൽപം ഭേദപ്പെട്ട പരീക്ഷണം തന്നെയാണെന്ന് ഏവരും അഭിപ്രായപ്പെടുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'ഐസ്ക്രീം കൊണ്ട് കളിക്കുന്ന ഈ ചേട്ടനെ എന്ത് ചെയ്യണം?'; വീഡിയോ