ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സ്ട്രോബെറി; അറിയാം മറ്റ് ഗുണങ്ങള്‍...

By Web Team  |  First Published Feb 14, 2023, 4:23 PM IST

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് സ്ട്രോബെറി. സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. 


നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള  ഇവയില്‍ 90 ശതമാനം വരെ ജലാംശമുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ്  പഠനങ്ങള്‍ പറയുന്നത്. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. അതിനാല്‍ ഹൃദയത്തിന്‍റെ ആകൃതിയിലുളള  സ്ട്രോബെറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് സ്ട്രോബെറി. സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നായ വിറ്റാമിന്‍ സിയും സ്ട്രോബെറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്.

Latest Videos

പൊതുവേ ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഒരു പഴം കൂടിയാണ് സ്ട്രോബെറി. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും. അതിനാല്‍ ഇവ കുറഞ്ഞ അളവില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. 

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സ്ട്രോബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. സ്ട്രോബെറി സാലഡായും ജ്യൂസ് ആയും സ്മൂത്തിയായും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...

click me!