ഗര്‍ഭിണിയായ ഭാര്യ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ശ്രീനിഷ് പങ്കുവയ്ക്കുന്നത്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടൻ ശ്രീനിഷും നടിയും അവതാരകയുമായ പേളി മാണിയും. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു വിശേഷമാണ് കഴിഞ്ഞ ദിവസം പേളി ആരാധകരുമായി പങ്കുവച്ചത്. അമ്മയാകാനൊരുങ്ങുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം അറിയിച്ചത്. 'പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വർഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു'- പേളി കുറിച്ച വാക്കുകള്‍ ഇങ്ങനെ.
ഇപ്പോഴിതാ ഗര്‍ഭിണിയായ ഭാര്യ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ശ്രീനിഷ് പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഞായറാഴ്ച ദിവസം രാത്രിയിൽ പേളി ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്ക്സും ഒക്കെ കഴിക്കുന്ന വീഡിയോ ശ്രീനിഷ് പങ്കുവച്ചത്.
'ഭക്ഷണം മുഖ്യം ബിഗിലെ' എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് വീഡിയോ സ്റ്റോറിയാക്കിയത്. പേളി അറിയാതെയാണ് ശ്രീനിഷ് വീഡിയോ പകര്‍ത്തുന്നത്.
ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. ഷോയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം ചെയ്തത്.