വളരെ പ്രചാരത്തിൽ ഉള്ള ശ്രീ കൃഷ്ണ ജന്മാഷ്ടമി സ്പെഷ്യൽ പലഹാരമാണ് ഗോവിന്ദ് ലഡൂ . കൃഷ്ണന് വളരെ അധികം പ്രിയങ്കരമായ അവൽ കൊണ്ട് തയാറാക്കുന്ന ഈ ലഡൂ കൂടുതൽ രുചികരമാണ്. എങ്ങനെയാണ് ഈ ലഡു തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
വളരെ പ്രചാരത്തിൽ ഉള്ള ശ്രീ കൃഷ്ണ ജന്മാഷ്ടമി സ്പെഷ്യൽ പലഹാരമാണ് ഗോവിന്ദ് ലഡൂ . കൃഷ്ണന് വളരെ അധികം പ്രിയങ്കരമായ അവൽ കൊണ്ട് തയാറാക്കുന്ന ഈ ലഡൂ കൂടുതൽ രുചികരമാണ്. എങ്ങനെയാണ് ഈ ലഡു തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
undefined
ശ്രീകൃഷ്ണ ജയന്തി 2022; വ്രതം അനുഷ്ഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...
വേണ്ട ചേരുവകൾ...
അവൽ അര കിലോ
ഏലയ്ക്ക മൂന്നെണ്ണം
ശർക്കര കാൽ കിലോ
കപ്പലണ്ടി കാൽ കപ്പ്
കസ്‌കസ് 2 സ്പൂൺ
കൊപ്ര ചെറുതായി അരിഞ്ഞത് - കാൽ കപ്പ്
ബദാം കാൽ കപ്പ്
നെയ്യ് 4 സ്പൂൺ
മുന്തിരി കാൽ കപ്പ്
തയ്യാറാക്കുന്ന വിധം...
അവൽ ഒരു ചീന ചട്ടിയിൽ ഇട്ടു ചെറിയ തീയിൽ നന്നായി വറുത്തു എടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, ചീന ചട്ടിയിലേക്കു ഒരു സ്പൂൺ നെയ്യൊഴിച്ചു അതിലേക്കു ഉണക്ക തേങ്ങ, ബദാം ചെറുതായി അരിഞ്ഞത്, കസ്‌കസ് എന്നിവ നന്നായി വറുത്തു ഒരു പാത്രത്തിലേക്ക് മാറ്റുക. ചീന ചട്ടിയിൽ നിലക്കടല വറുത്തു എടുക്കുക.
മിക്സിയുടെ ജാറിലേക്ക് അവൽ, വറുത്തെടുത്ത ഉണക്ക തേങ്ങ, ബദാം, കസ്‌കസ്, നിലക്കടല, ഏലക്ക എന്നിവ നന്നായി പൊടിച്ചു എടുക്കുക . പൊടിച്ച പൊടി ഒരു വലിയ പാത്രത്തിലേക്ക് മാറ്റി നെയ്യൊഴിച്ചു നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി അതിലേക്കു മുന്തിരിയും വച്ച് അലങ്കരിച്ചു എടുക്കാം.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ
ബാംഗ്ലൂർ
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങളും ആശംസകളും നേരാം