ചൂടുള്ള ഭക്ഷണത്തിലേയ്ക്ക് നാരങ്ങ ചേര്‍ക്കുന്നത് ശരീരത്തിന് ഹാനീകരമാണെന്നാണ് ഇവിടെയൊരു ന്യൂട്രീഷനിസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും വണ്ണം കുറയ്ക്കാനുമൊക്കെ നാരങ്ങ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പല വിധത്തിലാണ് നാം നാരങ്ങ കഴിക്കുന്നത്. ചിലര്‍ നാരങ്ങാ ജ്യൂസായി കുടിക്കും, ചിലര്‍ നാരങ്ങ അച്ചാറായി കഴിക്കും, എന്നാല്‍ മറ്റുചിലര്‍ ഭക്ഷണവിഭവങ്ങളില്‍ രുചിയും മണവും വര്‍ധിപ്പിക്കാന്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കാറുണ്ട്. എന്നാല്‍ ചൂടുള്ള ഭക്ഷണത്തിലേയ്ക്ക് നാരങ്ങ ചേര്‍ക്കുന്നത് ശരീരത്തിന് ഹാനീകരമാണെന്നാണ് ഇവിടെയൊരു ന്യൂട്രീഷനിസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.
undefined
നാരങ്ങയിലെ വിറ്റാമിന്‍ സി ചൂടിനോട് സംവേദനത്വം പുലര്‍ത്തുന്നതാണെന്ന് നോയിഡ ഫോര്‍ട്ടിസ് ആശുപത്രിയിലെ ന്യൂട്രീഷനിസ്റ്റ് ഡോ. നമിത നദാര്‍ പറയുന്നു. ചൂടുള്ള ഭക്ഷണത്തിലേയ്ക്ക് നാരങ്ങ ചേര്‍ക്കുമ്പോൾ വിറ്റാമിന്‍ സി നഷ്ടപ്പെട്ട് പോകുമെന്നും എന്‍ഡിടിവി ഫുഡിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. നമിത പറയുന്നു. വിറ്റാമിന്‍ സി, ചൂടിനോട് അങ്ങേയറ്റം സെന്‍സിറ്റീവ് ആയതിനാലാണ് ഇത് സംഭവിക്കുന്നത്. ഇതിനാല്‍ നാരങ്ങയുടെ ഗുണങ്ങള്‍ ശരീരത്തിന് ശരിയായ തോതില്‍ ലഭിക്കാനായി സാധാരണ താപനിലയിലുള്ളതോ തണുത്തതോ ആയ ഭക്ഷണത്തിന്‍റെ കൂടെ മാത്രമേ നാരങ്ങ ചേര്‍ക്കാവൂ എന്നും അവര്‍ പറയുന്നു.
അതേസമയം ഇത് എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ശാസ്ത്ര ലോകത്ത് നടക്കുന്നുമുണ്ട്.
Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശീലമാക്കാം ഈ ആറ് പാനീയങ്ങള്‍...