വയറു കുറയ്ക്കാനുള്ള പ്ലാനിലാണോ? നമ്മുടെ അടുക്കളയില്‍ തന്നെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.
വയറു കുറയ്ക്കാനുള്ള പ്ലാനിലാണോ? നമ്മുടെ അടുക്കളയില്‍ തന്നെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.
ജീരകം
undefined
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
മഞ്ഞള്‍
വണ്ണം കുറയ്ക്കാന്‍ മഞ്ഞളും ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും.
കുരുമുളക്
വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ഫൈബര്‍ അടങ്ങിയ ഇവ കൊഴുപ്പ് അടിയുന്നത് തടയാനും കലോറിയെ കത്തിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
കറുവപ്പട്ട
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഇഞ്ചി
ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി
നാരുകള്‍ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ടിപ്സുകള്‍