'ദ ഗ്രേറ്റ് ഇന്ത്യൻ ഫൂഡീ' എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ളൊരു 'സ്പെഷ്യല്‍' ചായ തയ്യാറാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും നാം കണ്ടുപോകുന്ന വീഡിയോകളില്‍ വലിയൊരു പങ്കും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. പുതിയ രുചികള്‍ പരിചയപ്പെടുത്തുന്ന, രസകരമായ പാചകപരീക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുഡ് വ്ളോഗേഴ്സും ഇന്ന് ഏറെയുണ്ട്.
ഇവരില്‍ പലരും നമുക്ക് പരിചയപ്പെടുത്തി തരുത്ത പല രുചികളും നമുക്ക് പരീക്ഷിച്ച് നോക്കാൻ തോന്നുന്നതോ, അല്ലെങ്കില്‍ സ്വാീകാര്യമോ തന്നെ ആയിരിക്കണമെന്നില്ല. എങ്കിലും ഇവയെല്ലാം കാണാനുള്ള കൗതുകം തന്നെയാണ് പ്രധാനം. മിക്കവരും ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്നതിന് പിന്നിലെ രഹസ്യവും ഈ കൗതുകം മാത്രമാണ്.
എന്തായാലും അത്തരത്തില്‍ ഇന്‍റര്‍നെറ്റില്‍ ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് രണ്ടഭിപ്രായം നേടി ശ്രദ്ധേയമായൊരു ചായ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 'ദ ഗ്രേറ്റ് ഇന്ത്യൻ ഫൂഡീ' എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ളൊരു 'സ്പെഷ്യല്‍' ചായ തയ്യാറാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള, ദിവസവും ഏറ്റവുമധികം പേര്‍ കഴിക്കുന്ന പാനീയമാണ് ചായ. ചായയില്‍ തന്നെ വ്യത്യസ്തമായ പല ഫ്ളേവറുകളും വരാറുണ്ട്. ഇഞ്ചിച്ചായ, ഏലയ്ക്ക ചായ, പട്ട ചേര്‍ത്തത്, മസാലച്ചായ, ഹെര്‍ബല്‍ ചായകള്‍ എന്നിങ്ങനെ സാധാരണഗതിയില്‍ നമ്മള്‍ രുചിക്കാറുള്ള ഫ്ലേവര്‍ ചായകള്‍ തന്നെ ഏറെയാണ്.
ഇതിനിടെ ചായയില്‍ പുതുമയുള്ള വേറെയും പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഒരുപാടുണ്ട്. അത്തരത്തിലൊരു പുതുമയുള്ള ചായ രുചിയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ തയ്യാറാക്കുന്നത്. സാധാരണ നമ്മള്‍ ചെയ്യുന്നത് പോലെ തന്നെ തേയില ചേര്‍ത്ത് ചായ തയ്യാറാക്കണം. എന്നിട്ട് ഇതിലേക്ക് ഡ്രാഗണ്‍ ഫ്രൂട്ട് സത്ത അല്‍പം ചേര്‍ക്കും. ഒടുവിലായി ഇത്തിരി കണ്ടൻസ്ഡ് മില്‍ക്ക് കൂടി.
നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. കണ്ടവരില്‍ വലിയൊരു വിഭാഗം പേരും അഭിപ്രായവും രേഖപ്പെടുത്തിയിരിക്കുന്നു. എന്തിനാണ് ചായയില്‍ ഇത്രമാത്രം പരീക്ഷണം നടത്തുന്നതെന്നും, ഇതെല്ലാം ചായയുടെ തനത് രുചിയെ നശിപ്പിക്കുമെന്നുമാണ് ചിലരുടെ അഭിപ്രായം. അതേസമയം ഈ ചായ രുചികരമായിരിക്കുമെന്ന് വാദിക്കുന്നവരും കുറവല്ല. ഏതായാലും 'സ്പെഷ്യല്‍' ചായയുടെ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ചായയ്ക്ക് ഒപ്പം കഴിക്കാൻ 'ക്രിസ്പി' പൊട്ടാറ്റോ റിംഗ്സ് ആയാലോ? ഇതാ സിമ്പിൾ റെസിപി