ഉഴുന്നിനൊപ്പം ഗോതമ്പുപൊടി കൂടി ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇഡ്ഡലിയുടെ റെസിപ്പിയാണ് ഇവിടെ പങ്കുവയ്ക്കുന്നത്. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണം ആണ് ഇഡ്ഡലി. ഉഴുന്നിനൊപ്പം ഗോതമ്പുപൊടി കൂടി ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇഡ്ഡലിയുടെ റെസിപ്പിയാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
വേണ്ട ചേരുവകൾ
ഉഴുന്നുപൊടി - 1 കപ്പ്
ഗോതമ്പുപൊടി - 2 കപ്പ്
അരിപൊടി - 1 കപ്പ്
ചോറ് - ഒരുപിടി
വെള്ളം - ആവശ്യത്തിന് (ഏകദേശം 3 കപ്പ്)
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് കഴുകി ഉണക്കിയ ശേഷം പൊടിക്കുക (ഈ പൊടി വായു കടക്കാത്ത പാത്രത്തിൽ ഒരു മാസം വരെ സൂക്ഷിക്കാം). ഒരു വലിയ പാത്രം എടുത്ത് ഗോതമ്പുപൊടി, അരിപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഇനി ഒരുപിടി ചോറ് കുറച്ച് വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് പൊടിയിലേയ്ക്ക് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്‍റെ പരുവത്തിൽ കലക്കി എടുക്കാം (ഇതിനായി 2½ മുതൽ 3 കപ്പ് വരെ വെള്ളം ഉപയോഗിക്കാം). മാവ് വളരെ അയഞ്ഞതോ കട്ടിയുള്ളതോ ആകരുത്. ഇനി ഇത് 8 മുതൽ 10 മണിക്കൂർ വരെ മൂടി വയ്ക്കുക. മാവ് പൊങ്ങി വന്നാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതോടെ നമ്മുടെ ഇഡ്ഡലി റെഡി!
Also read: ഗോതമ്പ് കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ നാലുമണി പലഹാരം; റെസിപ്പി