ബാക്കി വന്ന ചപ്പാത്തി കൊണ്ട് എളുപ്പത്തിൽ ഒരു പിസ്സ തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Nov 19, 2024, 4:08 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

കുട്ടികള്‍ക്ക് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് പിസ്സ. എങ്കില്‍ ഇവ വീട്ടില്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ 

ചപ്പാത്തി -  2 എണ്ണം
മുട്ട - 2 എണ്ണം 
ചെറുതായി അരിഞ്ഞ ഉള്ളി- 1 സ്പൂൺ 
കുരുമുളക് പൊടി- ആവശ്യത്തിന് 
ബട്ടർ- 1 സ്പൂൺ
ചീസ്-  ആവശ്യത്തിന്
മഷ്റൂം - ചെറുതായി അരിഞ്ഞത്- 3 എണ്ണം 
ബ്രൊക്കോളി അരിഞ്ഞത്-  കാൽ കപ്പ്
പല നിറങ്ങളിലുള്ള ക്യാപ്സിക്കം - കാൽ കപ്പ്
ഒലീവ് ചെറുതായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ 
ഒറിഗാനോ- 1 ടീസ്പൂൺ 
ഉപ്പ്-  ആവശ്യത്തിന് 
പിസ സോസ് അല്ലങ്കിൽ തക്കാളി സോസ്-  2 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം  

മുട്ടയിലേയ്ക്ക് അരിഞ്ഞ ഉള്ളിയും കുരുമുളക് പൊടിയും ഉപ്പും ഇട്ട് അടിച്ചെടുക്കുക. ഇനി പാൻ അടുപ്പിൽ വെച്ച് ബട്ടർ ഇട്ടു കൊടുക്കുക. അതിന്റെ മുകളിൽ ഒരു ചപ്പാത്തി വെച്ചു കൊടുക്കുക. അതിന്റെ മുകളിൽ അടിച്ചെടുത്ത മുട്ടക്കൂട്ട്  ഒഴിച്ചതിന് ശേഷം അതിന്‍റെ മുകളിൽ ഒരു ചപ്പാത്തി കൂടി വെച്ച് ഒന്ന് പ്രെസ് ചെയ്ത് കൊടുക്കുക. ഇത് ഒന്ന് മറിച്ചിട്ട് കൊടുത്തതിനു ശേഷം മുകളിലായി സോസ് തേച്ച് കൊടുക്കുക. അതിനു മുകളിൽ ചീസ് നിരത്തി കെടുക്കുക. ഇനി അതിന്റെ മുകളിൽ അരിഞ്ഞ പച്ചക്കറികളും ഒലീവും ഇട്ടുകൊടുക്കുക.  മുകളിലായി കുറച്ചുകൂടി ചീസ് ഇട്ട്, ഒറിഗാനോയും കുരുമുളകും തൂകി കൊടുത്ത് വളരെ കുറഞ്ഞ തീയിൽ മൂടി വയ്ക്കുക. ചീസ് മെൽറ്റായി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇതോടെ ടേസ്റ്റി ആയിട്ടുള്ള ചപ്പാത്തി പിസ്സ റെഡി.


youtubevideo

Also read: സ്പെഷ്യൽ ഹെൽത്തി അവൽ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി

 

click me!