പത്ത് തരം പാനിപൂരികള്‍ കഴിക്കുന്ന ദക്ഷിണ കൊറിയന്‍ യുവതി; വീഡിയോ

By Web Team  |  First Published Jan 12, 2023, 12:16 PM IST

സാരി ധരിച്ച് സ്ട്രീറ്റില്‍ ലഭിക്കുന്ന ഓരോ പാനിപൂരികളും കഴിക്കുകയാണ് ഈ കൊറിയന്‍ യുവതി. ഓരോ പാനിപൂരിക്കും അവര്‍ വീഡിയോയില്‍ റേറ്റിങ്ങും കൊടുക്കുന്നുണ്ട്. 


ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ആണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിയ്ക്കുള്ളില്‍ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ചും ഒപ്പം പാനിയും ചേര്‍ത്താണ് പാനിപൂരി സാധാരണ വിളമ്പുന്നത്. ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞന്‍ പൂരി  ഒറ്റയടിക്ക് വായിലേയ്ക്ക് ഇടണം... ഇത് പറയുമ്പോള്‍ തന്നെ പലരുടെയും വായില്‍ വെള്ളമൂറുന്നുണ്ടാകും. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റോറെന്റുകളിലും ഈ സ്‌പെഷ്യല്‍ വിഭവം ലഭ്യമാണ്.

ഇപ്പോഴിതാ വ്യത്യസ്ത രുചികളിലുള്ള പത്ത് പാനിപൂരികള്‍ രുചിച്ച് നോക്കുന്ന ഒരു ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരി ധരിച്ച് സ്ട്രീറ്റില്‍ ലഭിക്കുന്ന ഓരോ പാനിപൂരികളും കഴിക്കുകയാണ് ഈ കൊറിയന്‍ യുവതി. ഓരോ പാനിപൂരിക്കും അവര്‍ വീഡിയോയില്‍ റേറ്റിങ്ങും കൊടുക്കുന്നുണ്ട്. ജല്‍ജീര, പുതിന, നാരങ്ങ, വെളുത്തുള്ളി തുടങ്ങി വ്യത്യസ്ത രുചികളിലുള്ള പാനിപൂരികളാണ് യുവതി രുചിച്ച് നോക്കുന്നത്. 

Latest Videos

ഇതില്‍ നാരങ്ങ, വെളുത്തുള്ളി രുചികളിലുള്ള പാനീപൂരിക്ക് യുവതി കൂടുതല്‍ റേറ്റിങ് നല്‍കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മെഗ്ഗി കിം എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ ഒമ്പത് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 74000-ല്‍ പരം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇത്രയധികം പാനിപൂരികള്‍ ഉണ്ടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meggy Kim (@meggykim_)

 


അതേസമയം, ഒരു യുവതി തന്‍റെ വളര്‍ത്തുനായക്ക് പാനിപൂരി വാങ്ങി കൊടുക്കുന്ന ഒരു വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യുവതിയുടെ കയ്യിലുള്ള പ്ലേറ്റില്‍ നിന്ന് വളരെ വേഗത്തില്‍ പാനിപൂരി വായിലാക്കി ആസ്വദിച്ച്  കഴിക്കുകയായിരുന്നു നായ.  പാനിപൂരിയുടെ വെള്ളവും അവസാനം അത് കുടിക്കുന്നുണ്ട്. ഓറിയോ എന്ന നായ ആണ് പാനിപൂരി കഴിച്ചത്. വീഡിയോ പകര്‍ത്തുന്നയാള്‍ ഓറിയോട് കടക്കാരന് കാശ് കൊടുക്കാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ധീരജ് എന്നയാളാണ് വീഡിയോ  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: പ്രമേഹം മുതല്‍ ഓർമശക്തിക്ക് വരെ; അറിയാം ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍...

click me!