ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സൂപ്പുകൾ സഹായകമാണെന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര പറയുന്നു.
സൂപ്പുകൾ പൊതുവെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. നല്ല ചൂട് സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. രുചി മാത്രമല്ല, പല ആരോഗ്യ ഗുണങ്ങളും സൂപ്പിനുണ്ട്. പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ.
പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ് സൂപ്പുകൾ. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സൂപ്പുകൾ സഹായകമാണെന്ന് പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര പറയുന്നു.
undefined
എളുപ്പത്തിൽ ദഹിപ്പിക്കുന്നതും ഉയർന്ന പോഷകഗുണമുള്ളതുമാണ് സൂപ്പുകൾ. ഇത് രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗ്ഗമാണ്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ മാത്രമല്ല നിങ്ങൾക്ക് ചുമയോ ജലദോഷമോ പനിയോ ഉണ്ടായാൽ സുഖം പ്രാപിക്കാനും സൂപ്പ് സഹായിക്കും.
പീനട്ട് ബട്ടർ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം
കൊളാജൻ, മറ്റ് രാസവസ്തുക്കളായ ഗ്ലൂക്കോസാമൈൻ, കോണ്ട്രോയിറ്റിൻ എന്നിവ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സന്ധികളുടെ വേദനയും അസ്വസ്ഥതകളും കുറയ്ക്കുന്നതിനും ഒരുപക്ഷേ ഓസ്റ്റിയോ ആർത്രൈറ്റിസ് തടയുന്നതിനും സഹായകമാണ്. സൂപ്പിൽ ഈ പോഷകങ്ങൾ കൂടുതലാണ്. അതിനാൽ അവ ദിവസവും കഴിക്കുന്നത് സന്ധികളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
സൂപ്പിൽ അടങ്ങിയിരിക്കുന്ന അവശ്യ അമിനോ ആസിഡുകൾ നല്ല കുടൽ ബാക്ടീരിയകളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. ഇത് ദഹനം കൂടാതെയുള്ള വിവിധ ജോലികൾക്ക് ആവശ്യമാണ്. സൂപ്പ് വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. ഇത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൂപ്പിൽ ചേർക്കുന്ന പച്ചക്കറികളിലെ ഉയർന്ന ജലവും നാരുകളും ശരീരത്തെ ആരോഗ്യകരമാക്കുന്നു.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ് പരിചയപ്പെട്ടാലോ? രുചികരമായ തക്കാളി സൂപ്പ് വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ...
തക്കാളി 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ചെറുപയർ അരക്കപ്പ്
സവാള 1 എണ്ണം
വെണ്ണ 2 ടീസ്പൂൺ
എണ്ണ 1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
കുരുമുളക് പൊടി അര ടീസ്പൂൺ
പാൽ അരക്കപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യം തക്കാളി, ചെറുപയർ, എന്നിവ വെള്ളം ചേർത്ത് നല്ലപോലെ വേവിക്കുക. നല്ലതു പോലെ വെന്ത് കഴിഞ്ഞാൽ തവി കൊണ്ട് ഉടച്ച് കട്ടയില്ലാതാക്കുക. ശേഷം വെണ്ണ ചൂടാക്കി ഇതിലേക്ക് സവാള ചേർത്തു വഴറ്റുക. ഇത് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് നല്ലതുപോലെ ഇളക്കുക. ശേഷം പാൽ ചേർക്കുക. ശേഷം സൂപ്പിന്റെ പരുവത്തിലാകുമ്പോൾ കുരുമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളമ്പുക.
Read more കുട്ടികള്‍ക്കായി രുചികരമായ 'ഉരുളക്കിഴങ്ങ് ബ്രഡ് റോള്‍' തയ്യാറാക്കാം