മകന്‍ പിറന്നിട്ട് അഞ്ച് മാസം; 'കോക്കോമെലണ്‍' കേക്ക് മുറിച്ച് ആഘോഷിച്ച് സോനം കപൂര്‍

By Web Team  |  First Published Jan 21, 2023, 2:19 PM IST

പിങ്ക് - ഗ്രീന്‍ നിറത്തിലുള്ള കേക്കിനൊപ്പം മിനിബസും വിവിധ നിറങ്ങളിലുള്ള ബോളുകളുമുണ്ട്. എന്‍റെ കുഞ്ഞ് അഞ്ച് മാസം പ്രായമായിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സോനം ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 


ബോളിവുഡ് നടി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും മകന്‍  പിറന്നിട്ട് അഞ്ച് മാസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കുഞ്ഞ് വായു ജനിച്ച് അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയായതിത് സ്‌പെഷ്യല്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. കാര്‍ട്ടൂണ്‍ കഥാപാത്രമായ കോക്കോമെലോണിന്റെ മാതൃകയിലുള്ള കേക്ക് ആണ് താരം തെരഞ്ഞെടുത്തത്. 

പിങ്ക് - ഗ്രീന്‍ നിറത്തിലുള്ള കേക്കിനൊപ്പം മിനിബസും വിവിധ നിറങ്ങളിലുള്ള ബോളുകളുമുണ്ട്. എന്‍റെ കുഞ്ഞ് അഞ്ച് മാസം പ്രായമായിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സോനം ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Latest Videos

undefined

 

അടുത്തിടെ വായുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. മുറിയുടെ ഒരു അരികിലായാണ് കുഞ്ഞിനെ കിടത്താനുള്ള കട്ടില്‍ നല്‍കിയിരിക്കുന്നത്. ധാരാളം കുഷ്യനുകളും കളിപ്പാട്ടങ്ങളും ഇതില്‍ അടുക്കിവച്ചിട്ടുണ്ട്. കുഞ്ഞിന്റെ വരവിനോട് അനുബന്ധിച്ച് തന്നെയും തന്റെ അമ്മയെയും സഹായിച്ചവര്‍ക്കുള്ള നന്ദിയറിയിച്ചുകൊണ്ടാണ് സോനം പോസ്റ്റ് പങ്കുവച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20-നാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്.

സഞ്ജയ് ലീല ബൻസാലിയുടെ 'സാവരിയാ' എന്ന ചിത്രത്തിലൂടെയാണ് സോനം കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൺബീർ കപൂർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. റൺബീറിന്റേയും ആദ്യ ബോളിവുഡ് ചിത്രമായിരുന്നു  അത്. അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടായിരുന്നു സോനം കപൂർ. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു താരം. 

Also Read: 20 വര്‍ഷത്തോളം അമ്മ ഈ പ്ലേറ്റ് ഉപയോഗിച്ചതിന്‍റെ കാരണം മകന്‍ അറിയുന്നത് അമ്മയുടെ മരണശേഷം; കുറിപ്പ് വൈറല്‍

click me!