ഈസ്റ്റർ സ്പെഷ്യലായ ടർക്കിഷ് ബ്രഡ് ഈസിയായി തയ്യാറാക്കിയാലോ?. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നാടോടികൾ ആയ തുർക്കികളുടെ പ്രധാന വിഭവമായ ബ്രഡ് ആണ് ഈസ്റ്റർ സ്പെഷ്യൽ തുർക്കിഷ് ബ്രെഡ്. കാരണം , ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയ ആദം ഗബ്രിയേൽ പുരോഹിതന്റെ അടുത്തു നിന്നും പഠിച്ച റൊട്ടി ആണ്. ഈസ്റ്റർ സ്പെഷ്യൽ തുർക്കിഷ് ബ്രെഡ് തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
മൈദ 1/2 കിലോ
യീസ്റ്റ് 1/2 സ്പൂൺ
പഞ്ചസാര 1 സ്പൂൺ
ഉപ്പ് 1 സ്പൂൺ
ഒലിവ് ഓയിൽ 1/4 കപ്പ്
പാൽ 2 ഗ്ലാസ്സ്
ഒറീഗാനോ 2 സ്പൂൺ
മുളക് ചതച്ചത് 2 സ്പൂൺ
തയ്യാറാക്കുന്ന വിധം...
ഒരു ഗ്ലാസ് ചെറിയ ചൂട് വെള്ളത്തിൽ അര സ്പൂൺ യീസ്റ്റ് കലക്കിയതും ഒരു ഗ്ലാസ് പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടു കപ്പ് മൈദ കുഴയ്ക്കുക. ഒപ്പം ആറു സ്പൂൺ ഒലിവ് ഓയിൽ കൂടെ ചേർത്ത് റൊട്ടിയുടെ പാകത്തിന് കുഴയ്ക്കുക . കുഴച്ച മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റി മുകളിൽ കാൽ കപ്പ് ഒലിവു ഓയിൽ കൂടെ ഒഴിച്ച് ഒരു മണിക്കൂർ അടച്ചു വയ്ക്കുക . ഒരു മണിക്കൂറിനു ശേഷം മാവ് പൊങ്ങിയിട്ടുണ്ടാകും വീണ്ടും കുഴച്ചു ചെറിയ ഉരുളകൾ ആക്കി. റൊട്ടിയുടെ പാകത്തിന് പരത്തി ആറു മിനുട്ട് സമയം എടുത്തു റൊട്ടി ഉണ്ടാക്കി എടുക്കുക. ഒലിവു ഓയിലും ഒറിഗാനോയും മുളക് ചതച്ചതും മുകളിൽ തേച്ചു കൊടുക്കാം. ടർക്കിഷ് ബ്രഡ് ഈസ്റ്റർ സ്പെഷ്യൽ വിഭവം കൂടി ആണ്.
Read more ഈസ്റ്റർ ആഘോഷമാക്കാൻ കൊതിയൂറും പോർക്ക് റോസ്റ്റ്; റെസിപ്പി