വീട്ടില്‍ എളുപ്പത്തിൽ തയ്യാറാക്കാം സോഫ്റ്റ് ബൺ ദോശ; റെസിപ്പി

By Web Team  |  First Published May 25, 2024, 10:48 AM IST

സൂപ്പർ സോഫ്റ്റ് ആയ ബൺ ദോശ തയ്യാറാക്കിയാലോ? ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

തയ്യാറാക്കാന്‍ എളുപ്പവും കഴിക്കാൻ നല്ല രുചികരവുമാണ് ബൺ ദോശ. പേരുപോലെ തന്നെ സൂപ്പർ സോഫ്റ്റ് ആയ ബൺ ദോശ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ 

പച്ചരി- രണ്ട് കപ്പ്
ഉലുവ- 1/2 ടീസ്പൂൺ
അവിൽ- ഒരു കപ്പ്
തേങ്ങ- ഒരു കപ്പ്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- നാല് ടീസ്പൂൺ
കടുക്- ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ്- രണ്ട് ടീസ്പൂൺ
പച്ചമുളക്- അഞ്ചെണ്ണം
കറിവേപ്പില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

അരിയും ഉലുവയും കഴുകി അഞ്ച് മണിക്കൂർ കുതിർക്കണം. ശേഷം അവിൽ കഴുകി അല്പം വെള്ളം തളിച്ചിളക്കി വയ്ക്കുക. ഇനി കുതിർത്ത അരി-ഉലുവയും അവിലും തേങ്ങയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മയത്തിൽ അരച്ച് പാകത്തിന് ഉപ്പ് ചേർത്തിളക്കി പുളിക്കാൻ വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ചേർത്ത് മൂക്കുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചെറുതായി മുറിച്ചത് ചേർത്ത് വഴറ്റി മാവിലേക്ക് ചേർത്തിളക്കി വയ്ക്കുക. ഇനി അപ്പച്ചട്ടി ചൂടാക്കി ഒരു തവിയില്‍ മാവൊഴിച്ച് അടച്ചു വച്ച് ആവിയിൽ വേവിക്കുക. ബാക്കി മാവും ഇതേപോലെ ചെയ്യുക. ഇതോടെ നല്ല രുചികരമായ ഓയിൽ ഫ്രീ സോഫ്റ്റ് ബൺ ദോശ തയ്യാറായി കഴിഞ്ഞു. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കാനും തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ചമ്മന്തി പൊടി; റെസിപ്പി

youtubevideo

click me!