ടേസ്റ്റി മിനി വട്ടയപ്പം വീട്ടില്‍ തയ്യാറാക്കിയാലോ? ലേഖ വേണുഗോപാല്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഇഡ്ഡലി മേക്കറിൽ നല്ല ടേസ്റ്റി മിനി വട്ടയപ്പം വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
അരി പൊടി - 1 കപ്പ്
തേങ്ങാ ചിരവിയത് - 1 കപ്പ്
ചോറ്- 1/2 കപ്പ്
ഈസ്റ്റ്- 1/2 ടീ സ്പൂൺ
പഞ്ചസാര - 4 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ചൂടുവെള്ളം - ആവശ്യത്തിന്
ഏലയ്ക്കാ പൊടി - 1/2 ടീ സ്പൂൺ
ചെറി- അലങ്കരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സി ഗ്രൈൻഡറിൽ അരി പൊടി, തേങ്ങാ ചിരവിയത്, പുഴുങ്ങിയ അരി, ഈസ്റ്റു, പഞ്ചസാര ഇവ ചേർത്ത് നന്നായി അരച്ച് മൃദുവായ പേസ്റ്റാക്കുക. ഇത് ഒരു മണിക്കൂർ ഫെർമെന്റേഷൻ ന് ആയി മാറ്റി വയ്ക്കുക. അതിന് ശേഷം ഏലയ്ക്ക പൊടിയും ഉപ്പും ചേർത്ത് മിശ്രിതത്തിൽ കലർക്കുക. ഇനി ഇഡ്ഡലി മേക്കറിൽ മാവ് ഒഴിച്ച് മുകളിൽ ചെറി അലങ്കരമായി വെക്കുക. 15 മിനിറ്റ് വാറ്റിയെടുത്ത് തണുപ്പിച്ചാൽ മൃദുവായ മിനി വട്ടയപ്പം റെഡി.
Also read: വളരെ എളുപ്പത്തിൽ ടേസ്റ്റി ബട്ടർ ഫ്രൈഡ് റൈസ് തയ്യാറാക്കാം; റെസിപ്പി