ഈ നാല് ഭക്ഷണങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Feb 12, 2024, 10:44 PM IST

കുതിർത്ത ബദാം ദഹനം വർധിപ്പിക്കുകയും  ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.


ചില ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് അവയുടെ ഗുണം കൂട്ടുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.... 

ഒന്ന്...

Latest Videos

undefined

കുതിര്‍ത്ത ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

രണ്ട്... 

കുതിർത്ത കറുത്ത കടലയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും ഫൈബറും നിറഞ്ഞതിനാൽ ഇവ കഴിക്കുന്നത് നിങ്ങൾക്ക് ഊർജം നൽകും. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

മൂന്ന്... 

കുതിർത്ത ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കുതിർത്ത ബദാം ദഹനം വർധിപ്പിക്കുകയും  ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്... 

ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ നാരുകൾ വർധിപ്പിക്കും. ഇത്തരത്തില്‍ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ഇത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: വൻകുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...

youtubevideo

click me!