പ്രമേഹത്തെ നിയന്ത്രിക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയം...

By Web Team  |  First Published Dec 10, 2023, 6:32 PM IST

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അന്നജം കുറഞ്ഞ, ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയത്തെ പരിചയപ്പെട്ടാലോ? 


രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയത്തെ പരിചയപ്പെട്ടാലോ? 

രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഉലുവ തലേന്ന് രാവിലെ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം രാവിലെ കുടിക്കാം. ഫൈബറിനാല്‍ സമ്പന്നമാണ് ഉലുവ.  ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ ഗുണങ്ങൾ വർധിപ്പിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇതൊന്ന് പരീക്ഷിക്കുന്നത് നല്ലതാണ്. 

Latest Videos

ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത്  ദഹനപ്രശ്നങ്ങളെയും അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവയെയും അകറ്റുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും ഇവ നല്ലതാണ്. 

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനയാണ് ഈ ലക്ഷണങ്ങള്‍...

youtubevideo

click me!