ചായക്കൊപ്പം കഴിക്കാന്‍ ഗോതമ്പ് കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
വൈകുന്നേരങ്ങളിൽ ചൂട് ചായക്കൊപ്പം കഴിക്കാന്‍ പറ്റിയ ഒരു ഗോതമ്പ് ഓട്ടട തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഗോതമ്പു പൊടി - 2കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - മാവ് കുഴക്കാൻ വേണ്ടി
തിരുമ്മിയ തേങ്ങ - ഒരു എണ്ണം
ശർക്കര അല്ലെങ്കിൽ പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്ക പൊടി - 1 ടീസ്പൂൺ
ചുക്ക് പൊടി - 1 ടീസ്പൂൺ
വാഴയില
തയ്യാറാക്കുന്ന വിധം
ഗോതമ്പു പൊടിയിൽ കുറച്ചു ഉപ്പും വെള്ളവും ഒഴിച്ചു ചപ്പാത്തി മാവിനെക്കാൾ ലൂസ് ആയ പരുവത്തിൽ കുഴച്ചു വെക്കുക. ഇനി തേങ്ങയിലേക്കു ശർക്കരയും ഏലയ്ക്ക പൊടിയും ചുക്കുപൊടിയും ചേർത്തു ഇളക്കി വെക്കുക. ഇനി ഇല ഓരോന്നും എടുത്തു മാവ് കട്ടി കുറച്ചു പരത്തി തേങ്ങയുടെ മിക്സ് ഇടയിൽ വെച്ച് മടക്കി ദോശകലിൽ തിരിച്ചും മറിച്ചും ഇട്ടു ചുട്ടു എടുത്താൽ രുചിയുള്ള വിഭവം തയ്യാർ !
Also read: തലച്ചോറിന്‍റെ ആരോഗ്യത്തിനും ബുദ്ധിശക്തി കൂട്ടാനും ചെയ്യേണ്ട കാര്യങ്ങള്‍