കൈകളിലെ മീനിന്‍റെ ദുർഗന്ധം അകറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍

By Web Team  |  First Published May 30, 2024, 2:59 PM IST

കൈകളിലെ മീനിന്‍റെ ദുർഗന്ധം പലര്‍ക്കും ഇഷ്ടമല്ല. അവയെ അകറ്റാൻ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 


മത്സ്യം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കഴിച്ചതിന് ശേഷം കൈകളിലെ മീനിന്‍റെ ദുർഗന്ധം പലര്‍ക്കും ഇഷ്ടമല്ല. അവയെ അകറ്റാൻ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. നാരങ്ങാനീര് 

Latest Videos

undefined

സാലഡിനോടൊപ്പം വിളമ്പുന്ന നാരങ്ങe കഷണം വലിച്ചെറിയരുത്. പകരം, അത് മാറ്റി വയ്ക്കുക. മീന്‍ കഴിച്ചതിന് ശേഷം വെള്ളത്തിൽ കൈകള്‍ കഴുകുന്നതിന് മുമ്പ് നാരങ്ങ പിഴിഞ്ഞ് നിങ്ങളുടെ കൈകളിൽ പുരട്ടുക. നാരങ്ങാനീരിലെ സിട്രിക് ആസിഡ് മത്സ്യത്തിന്‍റെ രൂക്ഷഗന്ധം ഇല്ലാതാക്കുന്നു. പകരം വിനാഗിരിയും ഉപയോഗിക്കാം. 

2. ബേക്കിംഗ് സോഡാ വെള്ളം

ബേക്കിംഗ് സോഡ ഒരു ക്ലീനിംഗ് ഘടകമായും എയർ ഫ്രെഷനറായും പ്രവര്‍ത്തിക്കും. ഇത് നിങ്ങളുടെ കൈകൾ വൃത്തിയാക്കുന്നതിനും സഹായിക്കും. ഇതിനായി  ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി ഒന്നോ രണ്ടോ മിനിറ്റ് കൈകൾ മുക്കിവയ്ക്കുക. മീനിന്‍റെ ദുര്‍ഗന്ധം അകറ്റാന്‍ ഇത് സഹായിക്കും

3. ടൂത്ത് പേസ്റ്റ്  

മത്സ്യത്തിന്‍റെ ദുർഗന്ധത്തെ ചെറുക്കാന്‍ ടൂത്ത് പേസ്റ്റും സഹായിക്കും. ഇതിനായി ചെറുചൂടുള്ള വെള്ളത്തിൽ കൈ കഴുകുകയും കുറച്ച് ടൂത്ത് പേസ്റ്റ് കൈകളില്‍ പുരട്ടുകയും ചെയ്യുക. ശേഷം വീണ്ടും വെള്ളം കൊണ്ട് നന്നായി കഴുകുക.

4. വെളിച്ചെണ്ണ 

 വെളിച്ചെണ്ണയ്ക്ക് മികച്ച ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാൽ കുറച്ച് വെളിച്ചെണ്ണ നിങ്ങളുടെ വിരലുകളിൽ പുരട്ടുക, തുടർന്ന് സാധാരണ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക.

5. കെച്ചപ്പ് 

ഭക്ഷണം കഴിച്ചതിന് ശേഷം കൈയിലെ മീനിന്‍റെ ഗന്ധം അകറ്റണോ? ഹോട്ടലിൽ നിന്ന് കെച്ചപ്പ് ചോദിച്ചാൽ മതി. നാരങ്ങ പോലെ തന്നെ, തക്കാളി കെച്ചപ്പിന്‍റെ അസിഡിറ്റി സ്വഭാവം ദുർഗന്ധം അകറ്റാന്‍ സഹായിക്കും. ഇതിനായി കൈകളില്‍ കുറച്ച് കെച്ചപ്പ് പുരട്ടിയതിന് ശേഷം നന്നായി കൈ കഴുകുക. 

Also read: മഴക്കാലത്ത് പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

youtubevideo

 

click me!