ചോക്ലേറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ ഇഷ്ടമുള്ളൊരു ചോക്ലേറ്റ് ആയിരിക്കും സ്നിക്കേഴ്സ്. ചോക്ലേറ്റ് മാത്രമല്ല സ്നിക്കേഴ്സ്, നട്ട്സും ഡ്രൈ ഫ്രൂട്ട്സുമെല്ലാം ചേര്‍ന്ന പോഷകപ്രദമായൊരു ബാര്‍ ആണിത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. അതില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കുമെന്നത് തീര്‍ച്ച. ഫുഡ് വീഡിയോകള്‍ക്ക് ഏറെ കാഴ്ചക്കാരുള്ളതാണ്. അതിനാല്‍ തന്നെ വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളോടെ ദിവസവും നിരവധി ഫുഡ് വീഡിയോകളാണ് നിര്‍മ്മിക്കപ്പെടുന്നത്.
ഫുഡ് വീഡിയോകളില്‍ തന്നെ ഏറ്റവുമധികം ഡിമാൻഡുള്ളത് റെസിപി വീഡിയോകള്‍ക്കാണ്. നമുക്ക് അറിയുന്നതും അറിയാത്തതുമായ റെസിപികള്‍ ഇത്തരത്തില്‍ റെസിപി വീഡിയോകളില്‍ കാണാം. ഈസിയായി വീട്ടില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന വിഭവങ്ങളുടെ റെസിപിയാണ് ഏറെ പേര്‍ക്കും കാണാനിഷ്ടം. ഇതുപോലൊരു സിമ്പിള്‍ റെസിപി പരിചയപ്പെടുത്തുന്ന വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.
undefined
ചോക്ലേറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ ഇഷ്ടമുള്ളൊരു ചോക്ലേറ്റ് ആയിരിക്കും സ്നിക്കേഴ്സ്. ചോക്ലേറ്റ് മാത്രമല്ല സ്നിക്കേഴ്സ്, നട്ട്സും ഡ്രൈ ഫ്രൂട്ട്സുമെല്ലാം ചേര്‍ന്ന പോഷകപ്രദമായൊരു ബാര്‍ ആണിത്. അത്യാവശ്യം നമ്മുടെ വിശപ്പിനെ ശമിപ്പിക്കാൻ ഇതൊരെണ്ണം കഴിച്ചാല്‍ മതിയാകും. അത്രയും സമ്പന്നമാണ് സ്നിക്കേഴ്സ്.
ഇത് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാൻ സാധിച്ചാലോ? മിക്കവര്‍ക്കും കേള്‍ക്കുമ്പോള്‍ തന്നെ അമ്പരപ്പുണ്ടാകാം. എന്നാല്‍ സ്നിക്കേഴ്സിന്‍റെ നല്ലൊരു റെസിപി പങ്കുവയ്ക്കുകയാണൊരു കണ്ടന്‍റ് ക്രിയേറ്റര്‍.
വളരെ എളുപ്പത്തില്‍ ചുരുക്കം ചേരുവകളോടെ തയ്യാറാക്കാം എന്നതാണിതിന്‍റെ പ്രത്യേകത. ഈന്തപ്പഴം (ഇരുപതെണ്ണം), 3-4 ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടര്‍, 30-40 ഗ്രാം ഡാര്‍ക് ചോക്ലേറ്റ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ മാത്രം മതി ഇത് തയ്യാറാക്കാൻ.
ഇത്രയും ചേരുവകള്‍ കൊണ്ട് മാത്രം സ്നിക്കേഴ്സ് തയ്യാറാക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നതും ഷെയര്‍ ചെയ്തിരിക്കുന്നതും. ഇങ്ങനെയൊരു ഐഡിയ പങ്കുവച്ചതിന് വീഡിയോ കണ്ട ധാരാളം പേര്‍ കമന്‍റിലൂടെ നന്ദിയറിയിക്കുന്നുമുണ്ട്. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...
Also Read:- രാവിലെ വെറുംവയറ്റില്‍ പതിവായി നെല്ലിക്ക ജ്യൂസ് കഴിച്ചുനോക്കൂ; കാണാം മാറ്റങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-