Sex Drive : 'സെക്സ് ഡ്രൈവ്' വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

By Web Team  |  First Published Jun 5, 2022, 11:40 PM IST

ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഡയറ്റിന് വലിയ പ്രാധാന്യമാണുള്ളത്. അത്തരത്തില്‍ ലൈംഗിക താല്‍പര്യം അഥവാ 'സെക്സ് ഡ്രൈവ്' വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. 


ആരോഗ്യവുമായി ബന്ധപ്പെട്ട എന്തുതരം പ്രശ്നങ്ങളിലും ഡയറ്റ് വലിയ ( Health and Diet ) ഘടകമാകാറുണ്ട്. ലൈംഗികതയുടെ കാര്യത്തിലും അങ്ങനെ തന്നെ. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഡയറ്റിന് വലിയ പ്രാധാന്യമാണുള്ളത്.

അത്തരത്തില്‍ ലൈംഗിക താല്‍പര്യം അഥവാ 'സെക്സ് ഡ്രൈവ്' ( Sex Drive ) വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. 

Latest Videos

ഒന്ന്...

ഡാര്‍ക് ചോക്ലേറ്റ് ആണ് ഈ പട്ടികയില്‍ ഒന്നാമതായി വരുന്നത്. ഇതിലടങ്ങിയിരിക്കുന്ന 'phenylethylamine' എന്ന ഘടകമാണ് ഇതിന് സഹായകമാകുന്നത്. 

രണ്ട്...

മത്തന്‍ കുരു കഴിക്കുന്നതും ലൈംഗിക താല്‍പര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് മത്തന്‍ കുരു. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് ആണ് സെക്സ് ഡ്രൈവ് വര്‍ധിപ്പിക്കാൻ സഹായിക്കുന്നത്. 

മൂന്ന്...

പലയിടത്തും നിങ്ങള്‍ വായിച്ചും പറഞ്ഞുകേട്ടും പരിചയമുള്ളതായിരിക്കും തണ്ണിമത്തന്‍ കഴിച്ചാല്‍ ലൈംഗികതാല്‍പര്യം കൂടുമെന്നത്. ഇതും സത്യമാണ്. തണ്ണിമത്തനാണ് ഈ പട്ടികയില്‍ വരുന്ന മറ്റൊരു ഭക്ഷണം. 

നാല്...

നേന്ത്രപ്പഴവും ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് സഹായകമായ ഭക്ഷണമാണ്. ഈര്‍ജ്ജം കൂട്ടുന്നതിനും സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു. 

അഞ്ച്...

കാപ്സിക്കവും ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. 

ആറ്...

സ്ട്രോബെറി പഴവും സെക്സ് ഡ്രൈവ്  ( Sex Drive ) വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണം തന്നെ.

ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍-സി, സിങ്ക് എന്നിങ്ങനെ പല ഘടകങ്ങളും ഇതിനായി സഹായിക്കുന്നു. 

ഏഴ്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ( Health and Diet ) പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതും സെക്സ് ഡ്രൈവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, നൈട്രേറ്റ് എന്നിവയാണ് ഇതിന് സഹായകമാകുന്നത്.

Also Read:- സെക്സും തലവേദനയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ട്

click me!