ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരത്തില്‍ ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കാന്‍ സഹായിക്കുന്ന ചില സീഡുകള്‍ അഥവാ വിത്തുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
എപ്പോഴും നിങ്ങള്‍ക്ക് ക്ഷീണം തോന്നാറുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം അനുഭവപ്പെടാം. ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരത്തില്‍ ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കാന്‍ സഹായിക്കുന്ന ചില സീഡുകള്‍ അഥവാ വിത്തുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ചിയ വിത്തുകള്‍
undefined
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയ ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. കൂടാതെ കാത്സ്യവും മഗ്നീഷ്യവും അടങ്ങിയ ചിയ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
2. മത്തന്‍ വിത്തുകള്‍
സിങ്ക്, അയേണ്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, കെ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമായ മത്തന്‍ കുരുവും ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
3. സൂര്യകാന്തി വിത്തുകൾ
ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എനര്‍ജി ലഭിക്കാന്‍ സഹായിക്കും.
4. ഫ്‌ളാക്‌സ് സീഡ്
പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളുമുണ്ട്. അതിനാല്‍ ഇവയും ശരീരത്തിന് വേണ്ട ഊര്‍ജ്ജവും ഉന്മേഷവും നല്‍കും.
5. എള്ള്
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍