ഇതാണ് എന്‍റെ ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ്; ചിത്രം പങ്കുവച്ച് സാമന്ത റൂത്ത് പ്രഭു

By Web Team  |  First Published Feb 9, 2023, 8:25 PM IST

പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. അതിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് താൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം മനസുതുറന്നിരുന്നു.


ഇന്ന് ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സാമന്ത, തന്‍റെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും തുറന്നുപറയാറുണ്ട്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തെ കുറിച്ചും തന്നെ ബാധിച്ച അസുഖത്തെ കുറിച്ചുമൊക്കെ സാമന്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. അതിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് താൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം മനസുതുറന്നിരുന്നു.

Latest Videos

ഇപ്പോഴിതാ തന്റെ പ്രഭാതഭക്ഷണത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് സാമന്ത.  പ്രഭാത ഭക്ഷണം എപ്പോഴും പോഷകമൂല്യമുള്ളതായിരിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡയറ്റിലും ഫിറ്റ്‌നസിലും കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്ന സാമന്തയുടെ പ്രഭാത ഭക്ഷണവും അത്തരത്തിലൊന്നാണ്. വാഴപ്പഴം, സ്‌ട്രോബെറി, ബ്ലൂബെറി, ബദാം, പിസ്ത, ചിയാ സീസ്ഡ് എന്നിവ അടങ്ങിയതാണ് സാമന്തയുടെ പ്രഭാത ഭക്ഷണം. വര്‍ക്കൗട്ടിന് ശേഷം കഴിയ്ക്കാവുന്ന അനുയോജ്യമായ പ്രഭാത ഭക്ഷണം കൂടിയാണിത്.

 

രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിന് കര്‍ശനമായ ഡയറ്റാണ് പിന്തുടരുന്നതെന്ന് താരം മുമ്പ് ഒരു പോസ്റ്റില്‍ പങ്കുവച്ചിരുന്നു. വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ കുറിപ്പ്. 'പ്രചോദനത്തിന് നന്ദി. ചില ദുഷ്‌കരമായ ദിവസങ്ങളിലുടെയാണ് കടന്നു പോയത്. സാധ്യമായ ഏറ്റവും കര്‍ശനമായ ഭക്ഷണക്രമം (ഓട്ടോ ഇമ്മ്യൂണ്‍ ഡയറ്റ്.. അതെ അങ്ങനെയൊന്നുണ്ട്) നാം കഴിക്കുന്നതല്ല നമ്മുടെ കരുത്ത് എന്നെന്നെ പഠിപ്പിച്ചു....' -  എന്ന് കുറിച്ചു കൊണ്ടാണ് താരം വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Also Read: കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ നാല് പഴങ്ങള്‍...

click me!