ജയ്പുരിലെ പ്രാതല്‍ പരിചയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; വീഡിയോ വൈറല്‍

By Web Team  |  First Published Nov 17, 2022, 6:21 PM IST

പ്രാതല്‍ ഏറെ രുചികരമെന്നും മയിലുകള്‍ക്ക് പോലും കഴിക്കാന്‍ തോന്നുന്നുണ്ടെന്നും അതാണ് അവര്‍ ഇങ്ങനെ പാടുന്നത് എന്നുമാണ് താരം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 


സച്ചിൻ ടെന്‍ഡുല്‍ക്കറും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ല. ക്രിക്കറ്റിനെ പോലെ തന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ സ്നേഹിക്കുന്ന മറ്റൊന്നാണ് രുചികരമായ ഭക്ഷണം. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതോടൊപ്പം മകള്‍ സാറയുടെ പാചക പരീക്ഷണങ്ങളുടെ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സാറ ശുപാര്‍ശ ചെയ്ത ലണ്ടനിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പാസ്ത കഴിക്കുന്നതിന്‍റെ വീഡിയോയും മുമ്പ് സച്ചിന്‍ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ ജയ്പുരിലെത്തിയ സച്ചിന്‍ തന്‍റെ പ്രഭാതഭക്ഷണത്തെക്കുറിച്ചാണ്  വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് സച്ചിന്‍ വീഡിയോ പങ്കുവച്ചത്. സ്വാദിഷ്ഠമായ സമൂസയും കച്ചോറീസും ചട്ണിയുമടങ്ങുന്ന പ്രഭാതഭക്ഷണത്തോടൊപ്പമാണ് സച്ചിന്‍റെ ജയ്പുരി ദിനം ആരംഭിക്കുന്നത്. മണ്‍ഗ്ലാസില്‍ പകര്‍ന്ന് വെച്ച മലായ് ലസിയും അദ്ദേഹം കുടിക്കുന്നുണ്ട്. പ്രാതല്‍ ഏറെ രുചികരമെന്നും മയിലുകള്‍ക്ക് പോലും കഴിക്കാന്‍ തോന്നുന്നുണ്ടെന്നും അതാണ് അവര്‍ ഇങ്ങനെ പാടുന്നത് എന്നുമാണ് താരം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sachin Tendulkar (@sachintendulkar)

 

അടുത്തിടെ ഗോവയിലെ ലോക്കല്‍ കഫെയില്‍ നിന്ന്  ലഭിക്കുന്ന ഭക്ഷണത്തിന്‍റെ വീഡിയോയും സച്ചിന്‍ പങ്കുവച്ചിരുന്നു. തേങ്ങയും മസാലയും പയറും ചേര്‍ത്ത് തയ്യാറാക്കിയ കറിയും ഉരുളക്കിഴങ്ങ് ബാജിയും പൂരിയ്ക്ക് സമാനമായ ഗോവന്‍ ബണ്ണുമാണ് താരം പരിചയപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ ലഭ്യമായ ചാവ്‌ലിയ്ക്ക് സമാനമാണ് പയറും മസാലയും ചേര്‍ത്തുള്ള കറിയാണിതെന്നും സച്ചില്‍ വീഡിയോയില്‍ പറയുന്നു. വാഴപ്പഴം ഉപയോഗിച്ചാണ് ബണ്‍ തയ്യാറാക്കുന്നതെന്നും അതീവ രുചികരമാണെന്നും അതിന് ചെറുമധുരമുണ്ടെന്നും സച്ചിന്‍ പറയുന്നു. ഗോവയിലെ പ്രാദേശിക രുചികള്‍ അറിഞ്ഞുകൊണ്ടുള്ള പ്രാതല്‍ താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ഞാന്‍ കണ്ടെത്തിയ ഭക്ഷണശാല നിങ്ങളുടെ വായില്‍ കപ്പലോടിക്കും എന്ന കാപ്ഷനോടെയാണ് സച്ചിന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: വളര്‍ത്തുനായക്ക് പാനിപൂരി നല്‍കുന്ന യുവതി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

click me!