ഒരു പ്ലേറ്റ് നിറയെ വടാപാവുമായി നില്‍ക്കുന്ന സച്ചിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. വടാപാവിന് മുകളില്‍ വറുത്തെടുത്ത പച്ചമുളകും കാണാം.
മുംബൈക്കാരുടെ പ്രിയപ്പെട്ട സ്‌നാക്‌സ് ആണ് വടാപാവ്. നന്നായി പൊരിച്ചെടുത്ത ഉരുളക്കിഴക്ക് കൂട്ട് പാവ് ബണ്ണുകള്‍ക്കിടയില്‍ വെച്ച് തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. ഇപ്പോഴിതാ വടാപാവുമായി നില്‍ക്കുന്ന സച്ചിൻ ടെന്‍ഡുല്‍ക്കറുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സച്ചിന്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഒരു പ്ലേറ്റ് നിറയെ വടാപാവുമായി നില്‍ക്കുന്ന സച്ചിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. വടാപാവിന് മുകളില്‍ വറുത്തെടുത്ത പച്ചമുളകും കാണാം. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ മുമ്പും പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഏഴ് ലക്ഷം ലൈക്കുകളാണ് സച്ചിന്റെ ഈ വടാപാവ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും സച്ചിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
സച്ചിൻ ടെന്‍ഡുല്‍ക്കറും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ല. രുചികരമായ ഭക്ഷണം ടേസ്റ്റ് ചെയ്യാന്‍ സച്ചിന് ഏറെ ഇഷ്ടമാണ്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതോടൊപ്പം മകള്‍ സാറയുടെ പാചക പരീക്ഷണങ്ങളുടെ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സാറ ശുപാര്‍ശ ചെയ്ത ലണ്ടനിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പാസ്ത കഴിക്കുന്നതിന്‍റെ വീഡിയോയും മുമ്പ് സച്ചിന്‍ പങ്കുവച്ചിരുന്നു.
അടുത്തിടെ ജയ്പുരിലെത്തിയ സച്ചിന്‍ തന്‍റെ പ്രഭാതഭക്ഷണത്തെക്കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് സച്ചിന്‍ വീഡിയോ പങ്കുവച്ചത്. സ്വാദിഷ്ഠമായ സമൂസയും കച്ചോറീസും ചട്ണിയുമടങ്ങുന്ന പ്രഭാതഭക്ഷണത്തോടൊപ്പമാണ് സച്ചിന്‍റെ ജയ്പുരി ദിനം ആരംഭിക്കുന്നത്. മണ്‍ഗ്ലാസില്‍ പകര്‍ന്ന് വെച്ച മലായ് ലസിയും അദ്ദേഹം കുടിക്കുന്നുണ്ട്. പ്രാതല്‍ ഏറെ രുചികരമെന്നും മയിലുകള്‍ക്ക് പോലും കഴിക്കാന്‍ തോന്നുന്നുണ്ടെന്നും അതാണ് അവര്‍ ഇങ്ങനെ പാടുന്നത് എന്നുമാണ് താരം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
Also Read: മഞ്ഞുകാലത്ത് കുടിക്കാം ക്യാരറ്റ് ജ്യൂസ്; അറിയാം അഞ്ച് ഗുണങ്ങള്‍...