കഞ്ഞിക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു വിഭവം; റെസിപ്പി

By Web Team  |  First Published Jul 16, 2022, 4:42 PM IST

ഉഴുന്നും, പച്ചമുളകും, ചേർത്ത് വളരെ രുചികരമായ വിഭവം. കുറച്ച് ചോറും, തൈരും മാത്രം മതി ഈ വിഭവം ഉണ്ടെങ്കിൽ നമുക്ക് കുശാൽ ആയി ഊണ് കഴിക്കാം. ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതിയാകും.


കുറച്ചു നാൾ സൂക്ഷിച്ച് വയ്ക്കാവുന്നതും കഞ്ഞിക്കും, ചോറിനും ഒരു സൈഡ് ഡിഷ്‌ കൂടിയാണ് ഈ വിഭവം.
ഉഴുന്നും, പച്ചമുളകും, ചേർത്ത് വളരെ രുചികരമായ വിഭവം. കുറച്ച് ചോറും, തൈരും മാത്രം മതി ഈ വിഭവം ഉണ്ടെങ്കിൽ നമുക്ക് കുശാൽ ആയി ഊണ് കഴിക്കാം. ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതിയാകും.  മാത്രമല്ല ഇത് കുറച്ചുനാൾ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്.

വേണ്ട ചേരുവകൾ...

Latest Videos

undefined

പച്ചമുളക്                        1/2 കിലോ
ഉഴുന്ന്                               1 കപ്പ്
പുളി                             ഒരു നെല്ലിക്ക വലിപ്പം
ഉപ്പ്                                     1 1/2 സ്പൂൺ
നല്ലെണ്ണ                            3 സ്പൂൺ
കറിവേപ്പില                      3 തണ്ട്

തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചമുളക് നന്നായി കഴുകുക. ഉഴുന്ന് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് പച്ചമുളക്, ഉഴുന്നും, ഉപ്പും, പുളിയും, ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടി ചുടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറിവേപ്പില ചേർത്ത് പൊട്ടിച്ചതിനുശേഷം, അരച്ച കൂട്ടും ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഏകദേശം ഒരു 15 മിനിറ്റോളം നന്നായി വഴറ്റി എടുക്കുമ്പോൾ ഏകദേശം ഒരു തോരന്റെ രൂപത്തിൽ ആയി വരും.ഇത് നമുക്ക് വായുകടക്കാത്ത കുപ്പിയിൽ സൂക്ഷിച്ചുവയ്ക്കുകയാണെന്നുണ്ടെങ്കിൽ കുറച്ചുനാൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ കഞ്ഞിയുടെ കൂടെയാണ് ഏറ്റവും കൂടുതൽ ടേസ്റ്റ് ചോറിന്റെ ഒപ്പം ഒരു സൈഡ് ഡിഷ് ഇല്ലായെങ്കിൽ കറിയും, ഈ ഒരു വിഭവം മാത്രം മതി ഊണു കഴിക്കാനും.

തയ്യാറാക്കിയത്; 
ആശ രാജനാരായണൻ 

Read more  ചക്ക അട ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

click me!