Health Tips: പതിവായി ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

By Web Team  |  First Published Sep 24, 2024, 10:57 AM IST

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി പതിവായി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഇഞ്ചി.


ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ഇഞ്ചിയിലെ ജിഞ്ചറോളിനും ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി പതിവായി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഇഞ്ചി.

ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ജിഞ്ചറോളാണ് ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുന്നത്. ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ ജിഞ്ചറോളും സഹായിക്കും. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധി കൂടിയാണ് ഇഞ്ചി. 

Latest Videos

undefined

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി.  ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇഞ്ചി സഹായിക്കും. ഇഞ്ചി മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തില്‍ ബയോട്ടിൻ കുറവാണോ? തിരിച്ചറിയേണ്ട അഞ്ച് ലക്ഷണങ്ങള്‍

youtubevideo

click me!