നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പരിപ്പ് അഥവാ പയർവർഗങ്ങൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാന്‍ പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പരിപ്പ് അഥവാ പയർവർഗങ്ങൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാന്‍ പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. പതിവായി പയർവർഗങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
undefined
ഫൈബര്‍ ധാരാളം അടങ്ങിയ പയർവർഗങ്ങൾ പതിവായി കഴിക്കുന്നതു വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
രണ്ട്...
ഫോളേറ്റ്, അയേണ്‍, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ പയർവർഗങ്ങൾ കഴിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
പൊട്ടാസ്യം ധാരാളം അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
നാല്...
ഫൈബര്‍ ധാരാളം അടങ്ങിയ പയർവർഗങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.
അഞ്ച്...
പ്രോട്ടീനിന്റെ കലവറയാണ് പയർവർഗങ്ങൾ. അതിനാല്‍ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതാണ്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.
ആറ്...
ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വിളര്‍ച്ചയെ തടയാനും പയര്‍വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പയർവർഗങ്ങളെ പരിചയപ്പെടാം...
1. പ്രോട്ടീന്‍, വിറ്റാമിന്‍ ബി എന്നിവ ധാരാളം അടങ്ങിയതാണ് ഉഴുന്ന് പരിപ്പ്. അര കപ്പ് ഉഴുന്ന് പരിപ്പില്‍ 12 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകും. ഫാറ്റും കലോറിയും കുറഞ്ഞ ഉഴുന്ന് പരിപ്പില്‍ ഇരുമ്പ്, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.
2. പ്രോട്ടീനും ഫൈബറും അടങ്ങിയ കടല പരിപ്പ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് കടല പരിപ്പില്‍ നിങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം എന്നിവ ഉണ്ടാകും. അര കപ്പ് കടല പരിപ്പില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും കടല പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
3. മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകളായ സി, ബി6, ബി2, അതുപോലെ ഫോളിക് ആസിഡ്, കാത്സ്യം, സിങ്ക്, മഗ്നീഷ്യം എന്നിവയും ചുവന്ന പരിപ്പില്‍ അടങ്ങിയിരിക്കുന്നു. അര കപ്പ് ചുവന്ന പരിപ്പില്‍ 9 ഗ്രാം പ്രോട്ടീന്‍ ആണ് ഉള്ളത്.
4. ചെറുപയര്‍ കഴിക്കുന്നത് അമിതമായ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണവും കുറയ്ക്കാം. പ്രോട്ടീനും ഫൈബറും വിറ്റാമിന്‍ ബിയും പോട്ടാസ്യവും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കാം? തിരിച്ചറിയണം ഈ അപകടസാധ്യതകൾ...