ആന്റിഓക്‌സിഡന്റുകൾ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ വീറ്റ്ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല.
ആരോഗ്യഗുണങ്ങള്‍ ധാരാളം നിറഞ്ഞ ഭക്ഷണമാണ് വീറ്റ് ഗ്രാസ്(wheatgrass). ജീവകം എ, സി, ഇ, കെ എന്നിവ കൂടാതെ എല്ലാ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിലുണ്ട്. പ്രോട്ടീനുകളും 17 അമിനോ ആസിഡുകളും വീറ്റ് ഗ്രാസിലുണ്ട്. ഇതിലൊക്കെയുപരി ഹരിതക (Chlorophyl) ത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണിത്. ആന്റിഓക്‌സിഡന്റുകൾ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ വീറ്റ്ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ (juice) ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല...
ഒന്ന്...
undefined
വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. വീറ്റ്ഗ്രാസ് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ശരീരത്തെ പ്രതിരോധിക്കാനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടാനും ഇത് സഹായിക്കും.
രണ്ട്...
വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
മൂന്ന്...
അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
നാല്...
നാരുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും അടങ്ങിയതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ വീറ്റ്ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
അഞ്ച്...
ദിവസവും വീറ്റ്ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഉപാപചയം വർദ്ധിപ്പിക്കുകയും ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ആറ്...
വീറ്റ് ഗ്രാസിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ബി ജീവകങ്ങൾ ഉത്കണ്ഠയും വിഷാദവും അകറ്റുന്നതിന് സഹായിക്കും.
നിലക്കടല കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം