ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണമിതാണ്...

By Web Team  |  First Published Feb 6, 2024, 11:26 AM IST

ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും.


ബാർലി ധാന്യങ്ങൾ വെളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച പാനീയമാണ് ബാർലി വെള്ളം. നാരുകൾ, പോഷകങ്ങൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ.  ധാരാളം നാരുകൾ അടങ്ങിയ ബാർലി ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാൻ സഹായിക്കുന്നു. ഉയർന്ന നാരുകൾ ഉള്ളതിനാൽ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ  മലബന്ധത്തെ തടയാനും ഇവ സഹായിക്കും. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.  മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും. 

Latest Videos

undefined

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയമാണ് ബാര്‍ലി വെള്ളം. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ പുറത്തുവിടാൻ ബാർലി ശരീരത്തെ പ്രേരിപ്പിക്കുന്നു. ഈ ഹോർമോണുകൾ മെറ്റബോളിസത്തെ വർധിപ്പിച്ചേക്കാം, അതിലൂടെ ശരീര ഭാരം കുറയ്ക്കാൻ ഇവ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളസ്ട്രോള്‍; തിരിച്ചറിയണം ഈ ലക്ഷണങ്ങളെയും നിയന്ത്രിക്കാന്‍ ചെയ്യേണ്ടതും...

youtubevideo


 

click me!