വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
വയര്‍ കുറയ്ക്കാന്‍ ഏറെ പ്രയാസമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ടിലും ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എല്ലാ അടുക്കളകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
സള്‍ഫര്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളിക്ക് കഴിയും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി വെറും വയറ്റില്‍ പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കണമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
undefined
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ വെളുത്തുള്ളി മറ്റ് ഏതൊക്കെ രീതിയില്‍ കഴിക്കാമെന്ന് നോക്കാം...
ഒന്ന്...
ചെറു ചൂടുവെള്ളത്തില്‍ പച്ച വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ചെടുത്തത് ചേര്‍ത്ത് കുടിക്കാം. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഇത് സഹായിക്കും.
രണ്ട്...
ചെറു ചൂടുവെള്ളത്തില്‍ പകുതി നാരങ്ങാ നീര് ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് ചതച്ചെടുത്ത വെളുത്തുള്ളിയുടെ അല്ലികള്‍ കൂടി ചേര്‍ത്ത് കഴിക്കാം. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
മൂന്ന്...
വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ചെടുത്തത് ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്തതിന് ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കി കൂടിക്കുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.
നാല്...
ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇതിനായി വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ചെടുത്തത് ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ മൂന്ന് ഭക്ഷണങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കരുതേ...