പോഷകസമൃദ്ധമായ റാഗി- ക്യാരറ്റ് സൂപ്പ് തയാറാക്കിയാലോ? സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് റാഗിയും ക്യാരറ്റും. കാത്സ്യത്തിന്‍റെയും പൊട്ടാസ്യത്തിന്‍റെയും കലവറയാണ് റാഗി. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സി, ബി6, ഫോളിക് ആസിഡ്, നാരുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റിലും അടങ്ങിയിട്ടുണ്ട്.
പോഷകസമൃദ്ധമായ റാഗി- ക്യാരറ്റ് സൂപ്പ് ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ
1. റാഗിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
2. വെള്ളം - നാല് കപ്പ്
3. ക്യാരറ്റ് - ഒന്ന് ( വേവിച്ച് അരച്ചെടുക്കുക )
4. വെളുത്തുള്ളി - നാല് അല്ലി ( ചതച്ചെടുക്കുക )
5. കുരുമുളക് പൊടി -അര ടീസ്പൂൺ
6. മല്ലിയില, ഉപ്പ് - ആവശ്യത്തിന്
7. വെണ്ണ - അര ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാനിൽ റാഗിപ്പൊടി നന്നായി ചൂടാക്കിയെടുക്കുക. പൊടിയിലേക്ക് വെള്ളം ഒഴിക്കുക. ശേഷം മൂന്നു മുതൽ ആറുവരെയുള്ള ചേരുവകൾ കൂടി ചേർത്ത് തിളപ്പിക്കുക. കുറുകി തുടങ്ങുമ്പോൾ വെണ്ണ ചേർത്ത് വാങ്ങുക. ഇതോടെ നമ്മുടെ സ്പെഷ്യല്‍ റാഗി ക്യാരറ്റ് സൂപ്പ് റെഡി.
Also read: കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി