കോഫിയില്‍ കറുവപ്പട്ട ചേര്‍ക്കുന്നത് നല്ലതാണോ? നിങ്ങളറിയേണ്ടത്...

By Web Team  |  First Published Jun 20, 2023, 5:11 PM IST

കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം- പ്രമേഹം പോലെയുള്ള പല ജീവിതശൈലീരോഗങ്ങളെയും ചെറുക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.


മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടുള്ള കാപ്പി അല്ലെങ്കില്‍ ചായ കുടിച്ചുകൊണ്ടാകാം. മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്നാണ് ചില പഠനങ്ങള്‍ പോലും പറയുന്നത്. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം- പ്രമേഹം പോലെയുള്ള പല ജീവിതശൈലീരോഗങ്ങളെയും ചെറുക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കോഫിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഫ്ലേവർ കോഫികളോടുള്ള പ്രിയവും ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാൽ കോഫിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിച്ചിട്ടുണ്ടോ? 

Latest Videos

കറുവപ്പട്ടയ്ക്ക് സ്വാഭാവിക മധുരമുണ്ട്, ഇത് കാപ്പിയിൽ ചേർക്കുമ്പോൾ കഫീന്‍ എന്ന പദാര്‍ത്ഥത്തിന്‍റെ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കും.  ആന്‍റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുള്ളതാണ് കറുവപ്പട്ട. 

കോഫിയില്‍ കറുവപ്പട്ട ചേർക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫിയില്‍ കറുവപ്പട്ട ചേർക്കുന്നത് നല്ലതാണ്. പെട്ടെന്നുള്ള ഷുഗർ സ്പൈക്കിലേക്ക് നയിക്കാതെ, ഇവ നിങ്ങളുടെ ഊർജ്ജം നിലനിര്‍ത്തും. 

രണ്ട്...

വെറും വയറ്റിൽ കോഫി- കറുവപ്പട്ട കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. 

മൂന്ന്...

ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കഫീനും കറുവപ്പട്ടയും ശരിയായ അളവിൽ കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കും. അതിനാൽ, നിങ്ങളുടെ കാപ്പിയിൽ കുറച്ച് കറുവപ്പട്ട ചേർക്കുന്നത് വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

നാല്...

കറുവപ്പട്ട ആന്‍റി ഓക്‌സിഡന്‍റുകളുടെയും ആന്‍റി വൈറൽ, ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുടെയും കലവറയാണ്.  ഇത് ജലദോഷം, പനി, സീസണൽ രോഗങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കും.  മൊത്തത്തിലുള്ള പ്രതിരോധശേഷി വർധിപ്പിക്കാനും കോഫിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിക്കാം. 

അഞ്ച്...

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹമുള്ളവർക്ക് കറുവപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!