പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്സ് തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്.
നിരവധി ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് വാൾനട്സ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്സ് തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്. ദിവസവും ഒരു പിടി വാൾനട്സ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
undefined
വാൾനട്സില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമായ വാൾനട്സ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും.
രണ്ട്...
ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും വാൾനട്സ് കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ദഹനത്തെ നിയന്ത്രിക്കാനും വയറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
നാല്...
ദിവസവും ഒരു പിടി വാൾനട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം നല്ലതാണ്. വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിന്‍റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
അഞ്ച്...
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് വിഷാദം അകറ്റാന്‍ സഹായിക്കുമെന്നും ചില പഠനങ്ങളില്‍ പറയുന്നു.
ആറ്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വാള്‍നട്സ് പതിവായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
ഏഴ്...
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കും. അതുവഴി വണ്ണം കുറയ്ക്കാം.
എട്ട്...
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്സുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്. അതിനാല്‍ ഇരുമ്പ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Also read: ഈ നട്സ് പതിവായി കഴിച്ചാല്‍ വണ്ണം കൂടുമോ?