തട്ടുകട നടത്തുന്ന പ്രൊഫഷണല്‍ ഷെഫ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Web Team  |  First Published Nov 5, 2022, 6:06 PM IST

ഒന്നരക്കോടിയില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നാല് ലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും രേഖപ്പെടുത്തി. പെണ്‍കുട്ടി പ്രചോദനമാണെന്നും അഭിമാനം തോന്നുവെന്നുമൊക്കെ ആണ് ആളുകളുടെ അഭിപ്രായം. 


ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇന്ന് ഈ വഴിയോര കച്ചവടത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പല പരീക്ഷണ വിഭവങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം സ്ട്രീറ്റ് വിഭവങ്ങളുടെ ഗുണമേന്മയെ കുറിച്ചും ആളുകള്‍ ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ യുവ തലമുറ  സ്ട്രീറ്റ് ഫുഡ് മേഖലകളിലേയ്ക്ക് മടങ്ങി എത്തുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മൊഹാലിയില്‍ തട്ടുകട നടത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. സിംഗപ്പൂരില്‍ പ്രൊഫഷണല്‍ ഷെഫായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് പഞ്ചാബിലെ മൊഹാലിയില്‍ ഇപ്പോള്‍ വഴിയോരക്കച്ചവടം നടത്തുന്നത്. ദ റിയല്‍ഹാരി ഉപ്പാല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തനത് പഞ്ചാബ് രുചിക്കൂട്ടുകളാണ് യുവതി വില്‍പ്പന നടത്തുന്നത്. നാല് കറികളുള്‍പ്പെടുന്ന താലിയാണ് ഇതില്‍ സ്‌പെഷ്യല്‍. യുവതി വില്‍പ്പന നടത്തുന്ന വിവിധ വിഭവങ്ങളുടെ പേരുകള്‍ ബ്‌ളോഗര്‍ വീഡിയോയില്‍ വിവരിക്കുന്നു. 

Latest Videos

undefined

ഒന്നരക്കോടിയില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നാല് ലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും രേഖപ്പെടുത്തി. ഈ പെണ്‍കുട്ടി പ്രചോദനമാണെന്നും അഭിമാനം തോന്നുവെന്നുമൊക്കെ ആണ് ആളുകളുടെ അഭിപ്രായം. പുതു തലമുറ തങ്ങളുടെ നാട്ടിലേയ്ക്ക് തിരിച്ചെത്തി വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഭക്ഷണം വില്‍ക്കുന്നത് വളരെ നല്ല കാര്യമാണെന്ന് ഒരാള്‍ കമന്‍റ് ചെയ്തു. 

 

Also Read: ഇനി ചിരട്ടയില്‍ നിന്ന് തേങ്ങ എളുപ്പത്തില്‍ വേര്‍പ്പെടുത്താം; വൈറലായി വീഡിയോ

click me!