സിനിമ, ഫാഷന്‍ തുടങ്ങിയവ പോലെ പ്രിയങ്ക ഇഷ്ടപ്പെടുന്ന ഒന്നാണ് രുചികരമായ ഭക്ഷണങ്ങള്‍. ന്യൂയോര്‍ക്കില്‍ സ്വന്തമായൊരു റെസ്റ്റോറന്‍റും താരത്തിന് ഉണ്ട്.
പതിനെട്ടാം വയസ്സില്‍ ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരം നിലപാട് കൊണ്ടും എന്നും വേറിട്ടു നിന്നു. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രിയങ്ക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. സിനിമ, ഫാഷന്‍ തുടങ്ങിയവ പോലെ പ്രിയങ്ക ഇഷ്ടപ്പെടുന്ന ഒന്നാണ് രുചികരമായ ഭക്ഷണങ്ങള്‍. ന്യൂയോര്‍ക്കില്‍ സ്വന്തമായൊരു റെസ്റ്റോറെന്‍റും താരത്തിന് ഉണ്ട്.
ഇപ്പോഴിതാ തന്‍റെ ഇഷ്ടഭക്ഷണം വാങ്ങി നല്‍കിയ ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിന് നന്ദി പറയുന്ന താരത്തിന്‍റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഐസ്ക്രീമിന്‍റെ ചിത്രമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. വാനില ഐസ്ക്രീമിന്‍റെ ചിത്രമാണ് താരം പങ്കുവച്ചത്. അതിന് മുകളിലായി സ്ട്രോബെറിയും വിതറിയിട്ടുണ്ട്. പുതിയ ആഴ്ചയുടെ മികച്ച തുടക്കം, നന്ദി ഭര്‍ത്താവേ എന്നാണ് പ്രിയങ്ക ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.
അതേസമയം, പ്രിയങ്ക നായികയാകുന്ന 'ലവ് എഗെയ്‍ൻ' എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു സ്റ്റില്‍ അടുത്തിടെ താരം പങ്കുവച്ചിരുന്നു. ജെയിംസ് സ്‍ട്രൗസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ൻ'. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തതും ഒരു ഹോളിവുഡ് ചിത്രമാണ്. 'ദ മട്രിക്സ് റിസറക്ഷൻ' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും.
Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങള്‍...