ചെമ്മീനും പയറും ചേർത്തു രുചികരം ആയ ഒരു മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചെമ്മീനും പയറും (അച്ചിങ്ങ )ചേർത്തു രുചികരം ആയ ഒരു മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകള്‍
അച്ചിങ്ങ - 500g
ചെമ്മീൻ - 500g
മഞ്ഞൾ പൊടി- ആവശ്യത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്
തേങ്ങ കൊത്തു - ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വെള്ളം
കൊച്ചുള്ളി - 12 എണ്ണം
ഉണക്കമുളക് - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 4അല്ലി
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അച്ചിങ്ങ (നീളം പയര്‍) മെഴുക്കുപുരട്ടിക്ക് അരിയുന്നത് പോലെ അരിയുക. ശേഷം ഇതിലേയ്ക്ക് തേങ്ങ കൊത്തും കുറച്ചു വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേര്‍ത്ത് ചെറുതായി ഒന്നു വേവിച്ചെടുക്കുക. ഇനി ചെമ്മീനും കുറച്ചു മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്തു ഒന്നു വേവിച്ചെടുക്കുക. ശേഷം കൊച്ചുള്ളി, ഇഞ്ചി, വെളുത്തുള്ളി ഉണക്കമുളക് കറിവേപ്പില ഒന്നു ചതച്ചു എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചതച്ചു വെച്ചിരിക്കുന്നത് ഒന്നു വയറ്റി അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന അച്ചിങ്ങയും ചെമ്മീനും ചേർത്ത് ചെറിയ തീയിൽ ഇട്ടു മൂപ്പിച്ചു എടുക്കുക. ചൂട് ചോറിന്റെയൊപ്പം ഈ മെഴുക്കുപുരട്ടി കഴിക്കാവുന്നതാണ്.
Also read: വീട്ടില്‍ എളുപ്പത്തിൽ തയ്യാറാക്കാം സോഫ്റ്റ് ബൺ ദോശ; റെസിപ്പി