ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക.
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അതുകൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. അത്തരത്തില്‍ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
വാഴപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവയും ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് പോഷകങ്ങള്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
നാല്...
ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ഇടത്തരം ഓറഞ്ചില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്...
അവക്കാഡോ അഥവാ വെണ്ണപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആറ്...
തക്കാളിയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം അടങ്ങിയ തക്കാളിയും ബിപി നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
ഏഴ്...
ഫാറ്റി ഫിഷാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.
Also read: രാത്രി ഈ പഴങ്ങൾ കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങളറിയേണ്ടത്...