ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ലേഖ വേണുഗോപാല്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചൂടുകാലത്ത് കുടിക്കാന്‍ പറ്റിയ ഒരു ആരോഗ്യകരമായ പാനീയമാണ് മാതളനാരങ്ങാ മോജിറ്റോ ലെമണേഡ്. ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നൽകാനും ഇവ സഹായിക്കും. മാതളനാരങ്ങയുടെ ആന്റിഓക്‌സിഡന്റുകളും നാരങ്ങയുടെ വിറ്റാമിൻ സിയും ചേർന്ന ഈ പാനീയം, നിങ്ങളുടെ ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വേണ്ട ചേരുവകൾ:
മാതള നാരങ്ങ സീഡ്സ് - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 2 ടേബിൾ സ്പൂൺ
പുതിനയില - 6 എണ്ണം
നാരങ്ങാ നീര് - 1 ടേബിൾ സ്പൂൺ
മാതള നാരങ്ങ ജ്യൂസ് - 4 ടേബിൾ സ്പൂൺ
തണുത്ത സോഡ - 300 മില്ലി
നാരങ്ങ വട്ടത്തിൽ അരിഞ്ഞത് - 2
തയ്യാറാക്കുന്ന വിധം
ആദ്യം പുതിനയില, മാതള നാരങ്ങ സീഡ്സ്, പഞ്ചസാര എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്യണം. ശേഷം ഈ മിശ്രിതം ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇനി ഇതിലേയ്ക്ക് നാരങ്ങാ നീരും നാരങ്ങാ കഷണങ്ങളും ചേർക്കുക, ശേഷം ഇതിലേക്ക് മാതളനാരങ്ങാ ജ്യൂസ് ഒഴിച്ചതിന് ശേഷം സോഡ ഒഴിച്ച് കൊടുക്കാം. ഇതോടെ നല്ല രുചികരമായ മാതളനാരങ്ങാ മോജിറ്റോ ലെമണേഡ് റെഡി.
Also read: ഹെല്‍ത്തി കിവി ലെമണേഡ് തയ്യാറാക്കാം; റെസിപ്പി