പുകയും കബാബിന്റെ ചുവപ്പ് നിറവും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയെന്ന് പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ സ്ഥാപകയും ഡയറക്ടറുമായ കരോലിൻ കെനിയോൺ പറഞ്ഞു.
ഇന്ത്യൻ ഫോട്ടോഗ്രാഫറായ ദേബ്ദത്ത ചക്രവർത്തി (Debdatta Chakraborty) എടുത്ത ശ്രീനഗറിലെ ഖയ്യാം ചൗക്കിൽ നിന്നുള്ള കബാബ് ഗ്രിൽ ചെയ്യുന്ന ചിത്രം വേൾഡ് പിങ്കി ലേഡി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 2022 (Pink Lady Food Photographer of the Year 2022) അവാർഡ് കരസ്ഥമാക്കി.
പുകയും കബാബിന്റെ ചുവപ്പ് നിറവും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയെന്ന് പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ സ്ഥാപകയും ഡയറക്ടറുമായ കരോലിൻ കെനിയോൺ പറഞ്ഞു. കെബാബിയാന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുക നിറഞ്ഞ അന്തരീക്ഷത്തിൽ ഷെഫ് കബാബ് പാകം ചെയ്യുന്നത് ചിത്രത്തിൽ കാണാം.
ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള എൻട്രികളുണ്ടായിരുന്നു. റസ്റ്റോറന്റ് ഉടമയും മാസ്റ്റർഷെഫും അന്തർദ്ദേശീയ പ്രശസ്ത ഷെഫുമായ മോണിക്ക ഗാലെറ്റി യൂട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്ത ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. 2011-ലാണ് പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ആരംഭിച്ചത്.
Overall Winner
And finally, huge congratulations to Debdatta Chakraborty, Overall Winner of the 2022 Competition with Kebabiyana.
An amazing winning image! pic.twitter.com/eQ0eQTsRqQ