ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണത്തെ പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി ഭാഗ്യശ്രീ. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്.
ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്.
ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണത്തെ പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി ഭാഗ്യശ്രീ. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. ദഹനത്തെ സുഗമമാക്കാന്‍ ഏറേ സഹായിക്കുന്ന ഒരു ഭക്ഷണമാണ് തൈര് എന്നാണ് ഭാഗ്യശ്രീ പറയുന്നത്.
വീട്ടില്‍ ഉറയൊഴിച്ചുണ്ടാക്കുന്ന തൈരാണ് കൂടുതല്‍ നല്ലത്. കാത്സ്യം ധാരാളം അടങ്ങിയ തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയും അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷനേടാനും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്താമെന്നും ഭാഗ്യശ്രീ പറയുന്നു.
Also Read: പച്ച മാങ്ങ കൊണ്ടും 'മാംഗോ ബാര്‍' തയ്യാറാക്കാം; ഇതാ 'സിമ്പിള്‍ റെസിപ്പി'...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona