'ചോക്ലേറ്റ് ടേബിൾ ഫുട്ബോൾ! ലോകകപ്പിന്റെ സമയത്ത് തന്നെ' എന്ന ക്യാപ്ഷനോടെയാണ് ഷെഫ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ചോക്ലേറ്റ് കൊണ്ട് പല തരത്തിലുള്ള പാചക പരീക്ഷണങ്ങള്‍ ചെയ്യുന്ന പേസ്ട്രി ഷെഫാണ് അമൗരി ഗുഷിയോണ്‍. ചോക്ലേറ്റ് കൊണ്ട് ഭീമൻ തിമിംഗലത്തിന്‍റെ രൂപം, കടലാമ, ആന, ബൈക്ക് തുടങ്ങിയവയൊക്കെ തയ്യാറാക്കിയ അദ്ദേഹത്തിന്‍റെ വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഷെഫിനെ ഓരുകോടിയിലേറെപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശത്തില്‍ ലോകമിരിക്കുമ്പോള്‍ മനോഹരമായ ഫുട്ബോള്‍ ടേബിള്‍ നിര്‍മിച്ച് ഭക്ഷണ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. 'ചോക്ലേറ്റ് ഫൂട്ബോൾ! ലോകകപ്പിന്റെ സമയത്ത് തന്നെ' എന്ന ക്യാപ്ഷനോടെയാണ് ഷെഫ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
വലിയ ചോക്ലേറ്റ് സ്ലാബുകളും ബോളുമെല്ലാം മനോഹരമായാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ പങ്കുവച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സംഭവം വൈറലാവുകയും ചെയ്തു. ഏകദേശം 12.4 ലക്ഷം പേരാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. കണ്ടിട്ട് ചോക്ലേറ്റ് തന്നെയാണോ എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പലരും പറയുന്നത്.
ഭൂമിയില്‍ നിന്ന് കുതിച്ചുയരുന്ന റോക്കറ്റിന്റെ രൂപം മുമ്പ് ഷെഫ് തയ്യാറാക്കിയതും ഏറെ വൈറലായിരുന്നു. ഒരു ട്രേയില്‍ ചോക്ലേറ്റ് ഒരുക്കിയെടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം റോക്കറ്റിന്റെ ഓരോ ഭാഗങ്ങളും ചോക്ലേറ്റില്‍ തന്നെ തയ്യാറാക്കുന്നു. തുടര്‍ന്ന് കഴിക്കാന്‍ കഴിയുന്ന പെയിന്റ് ഉപയോഗിച്ച് നിറം കൂടി കൊടുത്തുകഴിയുമ്പോള്‍ സംഭവം റെഡി. ഒറ്റ നോട്ടത്തില്‍ ഈ റോക്കറ്റ് കഴിക്കാവുന്ന ഒരു ചോക്ലേറ്റ് ആണെന്ന് തോന്നുകയില്ല.
Also Read: ചോക്ലേറ്റ് കൊണ്ട് ഗുലാബ് ജാമുന്‍; ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് സോഷ്യല്‍ മീഡിയ