നല്ല ചൂട് ഇഡ്ഡലി കഴിക്കുന്ന പാര്‍വതിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. കൊച്ചിയിലെ പാലാരിവട്ടത്തുള്ള 'മൈസൂര്‍ രാമൻ ഇഡ്ഡലി' റസ്റ്റോറന്‍റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. വ്യത്യസ്ത രുചിയിലുമുള്ള ഇവിടത്തെ ഇഡ്ഡലി വളരെ പ്രശസ്തമാണ്.
അഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് നടി പാർവതി തിരുവോത്ത്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി സംവദിക്കാറുമുണ്ട്. പലപ്പോഴും താരത്തിന്റെ ചില തുറന്നു പറച്ചിലുകള്‍ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വളരെ രസകരമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പാര്‍വതി. തന്‍റെ പ്രഭാത ഭക്ഷണത്തിന്‍റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
നല്ല ചൂട് ഇഡ്ഡലി കഴിക്കുന്ന പാര്‍വതിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. കൊച്ചിയിലെ പാലാരിവട്ടത്തുള്ള 'മൈസൂര്‍ രാമൻ ഇഡ്ഡലി' റെസ്റ്റോറന്‍റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. വ്യത്യസ്ത രുചിയിലുള്ള ഇവിടത്തെ ഇഡ്ഡലി വളരെ പ്രശസ്തമാണ്. പ്രഭാതസവാരിക്കിടെ സുഹൃത്തും ഫിറ്റ്‌നെസ് ട്രെയിനറുമായ റാഹിബ് മുഹമ്മദിനൊപ്പം ഇഡ്ഡലിയും പൊടി ഇഡ്ഡലിയും കഴിക്കുന്ന ചിത്രങ്ങളാണ് പാര്‍വതി പങ്കുവച്ചത്.
'എന്‍റെ ഇഡ്ഡലി ഞാൻ തരൂല്ല...'എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ഇഡ്ഡലിയ്‌ക്കൊപ്പം സാമ്പാറും ചമ്മന്തിയുമെല്ലാം പാര്‍വതിയുടെ പ്ലേറ്റില്‍ കാണാം. നെയ്യില്‍ ചാലിച്ച് ഇഡ്ഡലി കഴിക്കുന്നതിന്റെ വീഡിയോയും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. ഇഡ്ഡലി കൂടാതെ നെയ് റോസ്റ്റ് കൂടി കഴിച്ചിട്ടാണ് ഇരുവരും റെസ്റ്റോറന്റിൽ നിന്ന് മടങ്ങിയതെന്നും പാർവതി പറഞ്ഞു. എന്തായാലും താരത്തിന്‍റെ പോസ്റ്റ് വൈറലായതോടെ ആരാധകർ മാത്രമല്ല പല താരങ്ങളും ചിത്രത്തിന് കമന്‍റുമായി രംഗത്തു എത്തിയിട്ടുണ്ട്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'വണ്ടർ വുമൺ' ആണ് പാർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മിനി എന്ന കഥാപാത്രമായാണ് പാർവതി എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കുവച്ച പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവായ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
Also Read: ജയ്പുരിലെ പ്രാതല്‍ പരിചയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; വീഡിയോ വൈറല്‍