വൈറലായി ഓറിയോ പിസ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

By Web Team  |  First Published Dec 30, 2022, 6:03 PM IST

പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഈ ഇറ്റാലിയന്‍ ഭക്ഷണത്തില്‍ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. 


ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ വീഡിയോകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  'പിസ്സ പാനിപൂരി', 'ചോക്ലേറ്റ് പൊറോട്ട', 'കോള്‍ഡ് കോഫി മാഗി' അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍.  പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്.  

ഇപ്പോഴിതാ അതിവിചിത്രമായ മറ്റൊരു കോമ്പോയും വൈറലാവുകയാണ്. പിസയിലാണ് ഇവിടത്തെ പരീക്ഷണം. പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഈ ഇറ്റാലിയന്‍ ഭക്ഷണത്തില്‍ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇവിടെ ഇതാ അത്തരമൊരു പിസാ പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Latest Videos

ഓറിയോ ബിസ്കറ്റും പിസയും ചേര്‍ത്താണ് ഇവിടത്തെ ഈ പരീക്ഷണം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ ഓറിയോ പിസയുടെ വീഡിയോ പ്രചരിക്കുന്നത്. ഒരാള്‍ പിസയുടെ ഒരു കഷ്ണം മുറിച്ചെടുക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. മുകളില്‍ ഓറിയോ ബിസ്കറ്റുകളും ചോക്ലേറ്റ് ചിപ്സും ഉള്ളില്‍ ഒലിച്ചിറങ്ങുന്ന ചോക്ലേറ്റും വീഡിയോയില്‍ വ്യക്തമാണ്. പിസ ഇയാള്‍ ഞെക്കുമ്പോള്‍ തന്നെ ചോക്ലേറ്റ് ഒഴുകുകയായിരുന്നു. 

ഏഴ് മില്യണില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയത്. ചിലര്‍ ഇത് രുചികരമാണെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. 'പിസയെ നശിപ്പിക്കരുത്',  'ഇയാളോട് ദൈവം പൊറുക്കട്ടെ', 'പിസയോട് വേണോ ഈ ക്രൂരത' 'ഇത് അവസാനിപ്പിക്കാറായില്ലേ' എന്ന് തുടങ്ങി നിരവധി കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് താഴെ ലഭിച്ചത്. 

 

Also Read: വരണ്ട ചര്‍മ്മമുള്ളവര്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍...

click me!