വെറും രണ്ട് ചേരുവകൾ കൊണ്ട് അടിപൊളി ഫ്രഞ്ച് ടോസ്റ്റ് എളുപ്പം ഉണ്ടാക്കാം. അഖില തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഐസ്ക്രീം ഇഷ്ടമില്ലാത്ത ആരാ അല്ലേ? ഐസ്ക്രീം ഇഷ്ടമുള്ള എല്ലാവർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ്. ഇതിന് ബ്രെഡും വാനില ഐസ്ക്രീമും മാത്രമേ ആവശ്യമുള്ളൂ.
വേണ്ട ചേരുവകൾ
വാനില ഐസ്‌ക്രീം 3-4 സ്കൂപ്പുകൾ
ബ്രെഡ് 4 സ്ലെെസ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 3-4 സ്കൂപ്പുകൾ വാനില ഐസ്‌ക്രീം ചേർക്കുക. ബ്രെഡ് ഐസ്‌ക്രീമിൽ മുക്കി പാനിൽ വയ്ക്കുക. പാനിൽ വെണ്ണ പുരട്ടുക. ബ്രെഡ് ഐസ്‌ക്രീമിൽ മുക്കി ഇരു വശങ്ങളും മൊരിച്ചെടുക്കുക. വളരെ അധികം മൊരിയേണ്ട ആവശ്യമില്ല. ബ്രൗൺ നിറം ആവുമ്പോൾ മറ്റൊരു പ്ലേറ്റിലേയ്ക്ക് മാറ്റുക. ശേഷം അതിന്റെ പുറത്ത് ഒരു സ്പൂൺ ഐസ്ക്രീമും വയ്ക്കാം ഫ്രഞ്ച് ടോസ്റ്റ് തയ്യാർ.
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ ഹെൽത്തി പുട്ട് കഴിച്ചോളൂ