വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ഷീന എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഈ ഓണത്തിന് സ്പെഷ്യൽ ചൗവ്വരി പായസം തയ്യാറാക്കിയാലോ?
undefined
വേണ്ട ചേരുവകൾ
ചൗവ്വരി - 1 കപ്പ്
വെള്ളം - 1 കപ്പ്
തേങ്ങാ പാൽ- ആവശ്യത്തിന്
ഒന്നാംപാൽ - 3/4 കപ്പ്
രണ്ടാംപാൽ -1 1/2 കപ്പ്
ശർക്കരപാനി -6 കഷ്ണം ശർക്കര
കശുവണ്ടി - ആവശ്യത്തിന്
തേങ്ങാകൊത്ത് - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്
നെയ്യ് - 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചൗവ്വരി നന്നായി കഴുകി ഒന്നര മണിക്കൂർ കുതിർത്തു വയ്ക്കണം. അതിനുശേഷം ഒരു കപ്പ് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. എന്നിട്ട് രണ്ടാംപാൽ ചേർത്ത് ഒന്നുകൂടി വേവിച്ചെടുക്കണം. അതിനുശേഷം ശർക്കരപാനി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു നുള്ള് ഉപ്പ് കൂടി ചേർക്കണം. അതിനു ശേഷം ഏലയ്ക്കാ പൊടിയും ഒന്നാം പാലും ചേർത്ത് ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. ശേഷം നെയ്യിൽ കശുവണ്ടിയും തേങ്ങാക്കൊത്തും വറുത്തുകോരി ചേർക്കുക. ഇതോടെ കിടിലം ചവ്വരി പായസം റെഡി.
Also read: മുളയരി കൊണ്ട് ഓണം സ്പെഷ്യൽ പായസം തയ്യാറാക്കാം; റെസിപ്പി