ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ ഓണം പായസ റെസിപ്പിയിൽ ഇന്ന് സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ആന്‍റി ഓക്‌സിഡന്‍റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍. ഇത്തവണത്തെ ഓണത്തിന് പൈനാപ്പിൾ കൊണ്ട് നല്ലൊരു ഹെൽത്തി പായസം തയ്യാറാക്കിയാലോ?
undefined
വേണ്ട ചേരുവകൾ
പൈനാപ്പിൾ -2 കപ്പ്
ശർക്കര -1/2 കിലോ
ചൗഅരി -1 കപ്പ്
തേങ്ങ പാൽ -1 ലിറ്റർ
ഏലയ്ക്ക -2 സ്പൂൺ
അണ്ടിപരിപ്പ് -200 ഗ്രാം
ഉണക്ക മുന്തിരി -200 ഗ്രാം
തേങ്ങാ കൊത്തു -100 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം പൈനാപ്പിൾ നെയ്യിൽ നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കണം. ഇനി ശർക്കര പാനി കാച്ചി എടുക്കുക. അതിനുശേഷം ശർക്കര പാനി പൈനാപ്പിളിലേയ്ക്ക് ഒഴിച്ച് കൊടുത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇനി അതിലേക്ക് തേങ്ങാ പാല് ചേർത്തു കൊടുക്കാം. പാലും കൂടി ചേർത്തു കഴിഞ്ഞാൽ പിന്നെ നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറുക്കി എടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഏലയ്ക്കാ പൊടിയും വീണ്ടും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക. ഇനി ഇതിലേയ്ക്ക് ചൗഅരി വേണമെങ്കിൽ ചേർത്ത് കൊടുക്കാം. അവസാനം ഇതിലേയ്ക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാ കൊത്തു എന്നിവ ചേർത്ത് കൊടുക്കാം. ഇതോടെ പൈനാപ്പിള്‍ പായസം റെഡി.
Also read: ഓണത്തിന് സ്പെഷ്യൽ കടലപരിപ്പ് പ്രഥമന്‍ തയ്യാറാക്കാം; റെസിപ്പി