Onam 2024 : ഓണം സ്പെഷ്യൽ ; പപ്പായ പ്രഥമൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ

By Web TeamFirst Published Sep 16, 2024, 2:41 PM IST
Highlights

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ബിന്ദു ടി കെ എഴുതിയ പാചകക്കുറിപ്പ്. 

ഈ ഓണത്തിന് പപ്പായ കൊണ്ടൊരു പായസം തയ്യാറാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം രുചികരമായ പപ്പായ പായസം. 

വേണ്ട ചേരുവകൾ

Latest Videos

1. പച്ച പപ്പായ                              ചെറിയൊരു കഷണം
2.  പാൽ                                         അരലിറ്റർ 
3. മിൽക്ക് മെയ്ഡ്                          ആവശ്യത്തിന്
4. നെയ്യ്, പഞ്ചസാര                    250 ഗ്രാം
5. ഏലയ്ക്ക                                അഞ്ച് എണ്ണം
6. അണ്ടിപരിപ്പ്                          ആവശ്യത്തിന് 
7. ഒരു സ്പൂൺ                                 അരിപ്പൊടി

ഉണ്ടാക്കുന്ന വിധം

 ആദ്യം പപ്പായ കനം കുറച്ച്  ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവയ്ക്കുക. നന്നായി കഴുകിയതിനുശേഷം കുക്കറിൽ കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവുന്നതുവരെ രണ്ടോ മൂന്നോ വിസിൽ വരുന്നത് വരെ വേവിക്കുക. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന പപ്പായിൽ നിന്ന് പകുതി എടുത്തതിനു ശേഷം നന്നായി ഉടക്കുക.  അതിനുശേഷം ഒരു ഉരുളി അടുപ്പത്ത് വച്ച് അതിൽ കുറച്ച് നെയ്യൊഴിക്കുക. ശേഷം നന്നായിട്ടൊന്ന് മിക്സ് ചെയ്യുക. നന്നായി കഴുകിയതിനുശേഷം കുക്കറിൽ കുറച്ചു വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ വിസിൽ വരുന്നത് വരെ വേവിക്കുക. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന പപ്പായിൽ നിന്ന് പകുതി  എടുത്തതിനുശേഷം പകുതി ഉടയ്ക്കുക. ബാക്കിയുള്ളവ ഉടയ്ക്കാതെയും വയ്ക്കുക.  അതിനുശേഷം ഒരു ഉരുളി അടുപ്പത്ത് വച്ച് കുറച്ച് നെയ്യൊഴിക്കുക. ശേഷം വേവിച്ച് ഉടയ്ക്കാതെ വച്ചിരിക്കുന്ന പപ്പായ അതിലേക്കിട്ട് ഉടച്ച പപ്പായയും ചേർത്ത് കുറച്ച് കൂടി നെയ്യ് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് വയ്ക്കുക.  അതിനുശേഷം തിളപ്പിച്ചു വച്ച പാൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം നന്നായിട്ട്  ഇളക്കുക. നന്നായി യോജിച്ചു വരുന്ന സമയത്ത് പഞ്ചസാര ചേർക്കുക. പഞ്ചസാരയും ചേർത്തതിനുശേഷം വീണ്ടും നന്നായിട്ട് ഇളക്കുക. കുറുകി വരുമ്പോൾ അതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. വീണ്ടും ഇളക്കുക. ശേഷം കുറച്ചു മിൽക്ക്മെയ്ഡ് ഒഴിച്ച് ഇളക്കുക. അതിനുശേഷം സ്റ്റൗ ഓഫാക്കുക.  ശേഷം അണ്ടിപരിപ്പ് നെയ്യിൽ മൂപ്പിച്ചെടുക്കുക. ശേഷം പായസത്തിന് മുകളിൽ വിതറുക. പപ്പായ പ്രഥമൻ തയ്യാർ. 

ഓണസദ്യയിലൊരുക്കാൻ വെറെെറ്റി ബാർലി പായസം ; റെസിപ്പി


 

click me!