Onam 2024 : വെറെെറ്റി ഡ്രാഗൺ ഫ്രൂട്ട് പായസം തയ്യാറാക്കിയാലോ?

By Web TeamFirst Published Sep 16, 2024, 11:46 AM IST
Highlights

വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ എഴുതിയ പാചകക്കുറിപ്പ്. 

ഓണത്തിന് സ്പെഷ്യൽ ഡ്രാഗൺ ഫ്രൂട്ട് പായസം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

Latest Videos

ഡ്രാഗൺ ഫ്രൂട്ട്                            2 കപ്പ് 
ചൗ അരി                                      1 കപ്പ് 
പാൽ                                              2 ലിറ്റർ 
പഞ്ചസാര                                   1/2 കിലോ 
നെയ്യ്                                             200 ഗ്രാം 
ഏലയ്ക്ക പൊടി                      1 സ്പൂൺ 
അണ്ടിപരിപ്പ്                              200 ഗ്രാം 
മുന്തിരി                                       200 ഗ്രാം.
ബദാം                                           100 ഗ്രാം 

തയ്യാറാക്കുന്ന വിധം 

 ഡ്രാഗൺ ഫ്രൂട്ട് കളഞ്ഞു ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് അരച്ച് എടുത്തു മാറ്റി വയ്ക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് ചവ്വരി നന്നായി വേവിച്ചത് കൂടി ചേർത്തു കൊടുത്തു നല്ലപോലെ തിളപ്പിച്ച് എടുക്കാം. ഇതൊന്ന് കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് ബാക്കി പാല് ചേർത്ത് കൊടുത്ത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഡ്രാഗൺ ഫ്രൂട്ട് കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ഏലക്ക പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ബദാമും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. നല്ല ഭംഗിയുള്ളതും രുചികരവും ഹെൽത്തി ആയിട്ടുള്ളതുമായ ഡ്രാഗൺ ഫ്രൂട്ട് പായസം 
തയ്യാർ.

ഓണം സ്പെഷ്യൽ ; കിടിലൻ രുചിയിൽ ചിരങ്ങ പായസം തയ്യാറാക്കിയാലോ?

 

click me!