വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ലീന എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഈ ഓണത്തിന് സ്പെഷ്യൽ ചൗ അരി പായസം തയ്യാറാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് സ്വദിഷ്ടമായ പായസം തയ്യാറാക്കാം.
undefined
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചൗ അരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് വെള്ളം വച്ച് അതിലേക്ക് ചൗഅരി ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇതിനെ ഒന്ന് കഴുകിയെടുക്കണം. തണുത്ത വെള്ളത്തിൽ വേണം കഴുകിയെടുക്കേണ്ടത് ഒരിക്കലും ഒട്ടിപ്പിടിക്കാതിരിക്കാനും അതുപോലെ നല്ല പായസം ആയി കിട്ടുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത് ഇനി ഒരു പാത്രത്തിലേക്ക് പാലൊഴിച്ചു അതിലേക്ക് പഞ്ചസാര ചേർത്തുകൊടുത്ത നല്ലപോലെ തിളപ്പിച്ചതിനു ശേഷം അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ ഇതിലേക്ക് കുറച്ച് കോൺഫ്ലോർ കട്ടിയായി കിട്ടുന്നതിനുവേണ്ടി മാത്രം ചേർത്തു കൊടുക്കുന്നവരുണ്ട് അത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല അടുത്തതായിട്ട് ചെയ്യേണ്ടത് ഇത് നല്ലപോലെ തിളച്ച് കുറുകി വന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഏലക്കാപ്പൊടി കൂടി ചേർത്തു പഞ്ചസാര പാകത്തിലാണോ എന്ന് നോക്കിയതിനുശേഷം ഇത് നന്നായിട്ട് കുറുകി വന്നതിനുശേഷം അടുത്തതായി ഇതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ബദാമും ചേർത്ത് കൊടുക്കുക.